കേരളം

kerala

ETV Bharat / state

കൗമാര കലയെ വരവേല്‍ക്കാന്‍ കോഴിക്കോടൊരുങ്ങി; സ്വര്‍ണകപ്പ് ജില്ലയിലെത്തിക്കും, റോഡ്‌ ഷോയും വിളംബര ജാഥയും ഇന്ന് - സ്വര്‍ണകപ്പ്

രാനമാട്ടുകരയില്‍ വിദ്യാഭ്യാസമന്ത്രിയുടെ നേതൃത്വത്തിലാണ് പാലക്കാട് നിന്നെത്തിക്കുന്ന നൂറ്റിപതിനേഴര പവൻ്റെ സ്വര്‍ണകപ്പ് സ്വീകരിക്കുക. ജില്ല ടീമുകളുടെ ആദ്യ സംഘവും ഇന്ന് ജില്ലയിലെത്തും.

Kerala School Kalolsavam  Kerala School Kalolsavam trophy  61st Kerala School Kalolsavam trophy  School Kalolsavam kozhikode  കേരള സ്‌കൂള്‍ കലോത്സവം  കോഴിക്കോട്  സംസ്ഥാന സ്‌കൂള്‍ കലോത്സവം  മലബാർ ക്രിസ്ത്യൻ കോളജ്  പഴയിടം മോഹനൻ നമ്പൂതിരി  നൂറ്റിപതിനേഴര പവൻ്റെ സ്വര്‍ണകപ്പ്  വിദ്യാഭ്യാസ മന്ത്രി  സ്വര്‍ണകപ്പ്  കൗമാര കല
Kerala School Kalolsavam

By

Published : Jan 2, 2023, 10:07 AM IST

കോഴിക്കോട്:61-ാമത് കേരള സ്‌കൂള്‍ കലോത്സവത്തിന് ഒരുങ്ങി കോഴിക്കോട്. വിജയികൾക്ക് സമ്മാനിക്കാനുള്ള നൂറ്റിപതിനേഴര പവൻ്റെ സ്വർണ്ണകപ്പ് ഇന്ന് ജില്ലയിലെത്തും എത്തും. ഉച്ചയ്ക്ക് ജില്ല അതിർത്തിയായ രാമനാട്ടുകരയിൽ വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടിയുടെ നേതൃത്വത്തിൽ സ്വീകരിക്കും.

10 കേന്ദ്രങ്ങളിലെ സ്വീകരണത്തിന് ശേഷം ഘോഷയാത്രയെ മുതലക്കുളത്ത് വരവേൽക്കും. തുടർന്ന് 2 മണിക്കൂർ കപ്പ് മാനാഞ്ചിറയിൽ പ്രദർശിപ്പിക്കും. മത്സരാർത്ഥികളുടെ രജിസ്ട്രേഷനും ഇന്ന് പത്ത് മണിയോടെ ആരംഭിക്കും.

കലോത്സവത്തില്‍ പങ്കെടുക്കുന്ന ജില്ല ടീമുകളുടെ ആദ്യ സംഘവും ഇന്ന് ഉച്ചയോടെ കോഴിക്കോടെത്തും. റോഡ് ഷോ, വിളംബര ജാഥ എന്നിവയും ഇന്ന് നടക്കും. 3.30 ന് മുതലക്കുളത്ത് നിന്ന് ആരംഭിക്കുന്ന വിളംബര ജാഥ ബിഇഎം സ്‌കൂളിൽ അവസാനിക്കും.

മലബാർ ക്രിസ്ത്യൻ കോളജ് ക്യാമ്പസില്‍ ഒരുക്കിയ ഭക്ഷണശാല, പായസം പാകം ചെയ്‌ത് വൈകീട്ട് 4.30ന് പ്രവർത്തനം ആരംഭിക്കും. വർഷങ്ങളായി പാല്‌ കാച്ചി നടത്തുന്ന ഉദ്ഘാടനത്തിന് ഈ തവണ മാറ്റം വരുത്തിയിരിക്കുകയാണ്. പാചക വിദഗ്‌ദൻ പഴയിടം മോഹനൻ നമ്പൂതിരി ഉച്ചയോടെ കലവറയുടെ ഭാഗമാകും.

ABOUT THE AUTHOR

...view details