കേരളം

kerala

ETV Bharat / state

സംസ്ഥാന സ്‌കൂൾ കലോത്സവം: കോടതി ഉത്തരവിലൂടെ പങ്കെടുക്കാനെത്തിയവരുടെ ഫലം തടഞ്ഞു - കേരള സ്കൂള് കലോത്സവം

കോടതി ഉത്തരവ് വഴി സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ പങ്കെടുക്കാനെത്തിയവരുടെ ഫലം കലോത്സവ സംഘാടകർ തടഞ്ഞു

kerala school kalolsavam  kerala school kalolsavam results of participants  participants who came by court appeal withheld  results of participants who came by court appeal  സംസ്ഥാന സ്‌കൂൾ കലോത്സവം  കോടതി ഉത്തരവിലൂടെ പങ്കെടുക്കാനെത്തിയവരുടെ ഫലം  ഫലം തടഞ്ഞു  കോടതി ഉത്തരവ് വഴി  കോടതി ഉത്തരവുമായി പങ്കെടുക്കാനെത്തിയവരുടെ ഫലം  കേരള സ്കൂള് കലോത്സവം  state school kalolsavam
സംസ്ഥാന സ്‌കൂൾ കലോത്സവം

By

Published : Jan 6, 2023, 3:51 PM IST

കോഴിക്കോട്:സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ കോടതി ഉത്തരവ് വഴി പങ്കെടുക്കാനെത്തിയവരുടെ ഫലം തടഞ്ഞു. 94 മത്സരഫലങ്ങളാണ് കലോത്സവ സംഘാടകർ തടഞ്ഞത്. ഹൈക്കോടതി നിർദേശപ്രകാരമാണ് ഈ തീരുമാനമെന്ന് സംഘാടകർ അറിയിച്ചു.

ഇവരുടെ ഫലം പ്രഖ്യാപിച്ചാലും അത് ജില്ലകളുടെയോ സ്‌കൂളിന്‍റെയോ പോയിന്‍റിൽ ഉൾപ്പെടില്ല. ഇക്കാര്യത്തിൽ എജിയുടെ നിയമോപദേശം ഉണ്ടെന്ന് വ്യക്തമാക്കിയ സംഘാടകർ, ഗ്രേസ് മാർക്കിനും കോടതി ഇടപെടൽ വേണമെന്ന് പറയുന്നു.

അതേസമയം വിദ്യാഭ്യാസ വകുപ്പ് വഴി വന്ന അപ്പീലുകൾക്ക് ഈ തടസമില്ല. ഇതാദ്യമായാണ് കോടതി ഉത്തരവ് വഴി വന്ന അപ്പീലുകളിൽ ഫലം തടഞ്ഞത്.

ABOUT THE AUTHOR

...view details