കേരളം

kerala

ETV Bharat / state

തൊട്ടിൽപ്പാലം ചൂരണി മലയിൽ ഉരുൾ പൊട്ടൽ - land slide

തൊട്ടിൽപ്പാലം ചൂരണി മലയിൽ ഉരുൾ പൊട്ടൽ. മലയിലെ ഉൾവനത്തിൽ ഇന്ന് പുലർച്ചെയാവാം ഉരുൾപൊട്ടിയതെന്ന് സംശയിക്കുന്നു.

തൊട്ടിൽപ്പാലം ചൂരണി മലയിൽ ഉരുൾ പൊട്ടൽ

By

Published : Aug 9, 2019, 1:31 PM IST

കോഴിക്കോട്: തൊട്ടിൽപ്പാലം ചൂരണി മലയിൽ ഉരുൾ പൊട്ടൽ. മലയിലെ ഉൾവനത്തിൽ ഇന്ന് പുലർച്ചെയാവാം ഉരുൾപൊട്ടിയതെന്ന് സംശയിക്കുന്നു.

തൊട്ടിൽപ്പാലം ചൂരണി മലയിൽ ഉരുൾ പൊട്ടൽ
ഇന്നലെ രാത്രിയും ഇന്ന് പുലർച്ചെയും തൊട്ടിൽപ്പാലം പുഴയിൽ ശക്തമായ മലവെള്ള പാച്ചിൽ ഉണ്ടായി. ഉരുൾപൊട്ടിയതാകാം ജലനിരപ്പ് ഉയരാൻ കാരണമെന്ന് നാട്ടുകാർ അഭിപ്രായ പെട്ടിരുന്നു. ഇന്ന് ഉച്ചയോടെയാണ് ചൂരണി ചുരം ബദൽ റോഡ് ഒഴുകിപോയ നിലയിൽ ഉരുൾപൊട്ടൽ ഉണ്ടായതായി നാട്ടുകാരുടെ ശ്രദ്ധയിൽ പെട്ടത്. ചൂരണി തോടിന്‍റെ ഇരുകരകളിലും കൃഷി നാശവും ഉണ്ടായിട്ടുണ്ട്. മഴ ശക്തമായി തുടരുന്നതിനാൽ ചൂരണി ഭാഗത്തേക്ക് പോകരുതെന്ന് കാവിലുംപാറ പഞ്ചായത്ത് അധികൃതർ അറിയിച്ചു.

For All Latest Updates

ABOUT THE AUTHOR

...view details