കോഴിക്കോട് :കരിപ്പൂർ വിമാനത്താവളത്തിന്‍റെ വികസനപ്രവൃത്തികള്‍ക്കായി ഭൂമി ഏറ്റെടുക്കാന്‍ തുറന്ന സ്പെഷ്യൽ റവന്യൂ ഓഫിസ് മാറ്റരുതെന്ന് ആവശ്യം. ഇതുസംബന്ധിച്ച് മലബാർ ചേ൦ബർ പ്രസിഡൻ്റ് കെവി ഹസീബ് അഹമ്മദു൦ കാലിക്കറ്റ് എയർപോർട്ട് കമ്മിറ്റി ചെയർമാൻ പിവി ഗംഗാധരനും റവന്യൂ വകുപ്പ് മന്ത്രി കെ രാജന് കത്തയച്ചു.
കരിപ്പൂർ വിമാനത്താവളം : സ്പെഷ്യൽ റവന്യൂ ഓഫിസ് മാറ്റരുതെന്ന് ആവശ്യം
കരിപ്പൂർ വിമാനത്താവളത്തിൻ്റെ വികസന പ്രവൃത്തികൾ ഇനിയും പൂർത്തിയായിട്ടില്ല. ഈ അവസ്ഥയിൽ റവന്യൂ ഓഫിസ് മാറ്റരുതെന്നാണ് ആവശ്യം.
Also Read: തെലങ്കാനയിൽ രണ്ടാം ഡോസ് വാക്‌സിനേഷൻ ഇന്ന് മുതൽ
കരിപ്പൂർ വിമാനത്താവളത്തിൻ്റെ വികസന പ്രവൃത്തികൾ ഇനിയും പൂർത്തിയായിട്ടില്ല. ആവശ്യമായ ഭൂമി ലഭിച്ചാൽ മാത്രമേ ഇത് പൂർത്തിയാക്കാൻ സാധിക്കുകയുള്ളൂ. ഈ അവസ്ഥയിൽ റവന്യൂ ഓഫിസ് മാറ്റുക കൂടി ചെയ്‌താൽ വിമാനത്താവളത്തിൻ്റെ വികസനം പ്രതിസന്ധിയിലാകും. എയർപോർട്ട് അതോറിറ്റിക്കാവശ്യമായ ഭൂമി അടിയന്തരമായി ഏറ്റെടുത്ത് നൽകി വിമാനത്താവള വികസനം എത്രയു൦ പെട്ടെന്ന് യാഥാർഥ്യമാക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നുമാണ് മലബാർ ചേംബറിന്‍റെയും എയർപോർട്ട് കമ്മിറ്റിയുടെയും ആവശ്യം.