കാരന്തൂർ ജങ്ഷനില്‍ അപകടക്കുഴികള്‍; യാത്രക്കാര്‍ ദുരിതത്തില്‍ - Calicut
ദിവസം തോറും കുഴികളുടെ എണ്ണവും യാത്രക്കാരുടെ ബുദ്ധിമുട്ടും വര്‍ധിച്ച് വരികയാണെന്നാണ് വ്യാപക പരാതി.
കോഴിക്കോട്: പരാതിപ്പെട്ടിട്ടും പ്രതിഷേധിച്ചിട്ടും കുന്ദമംഗലം മുതല്‍ കാരന്തൂര്‍ വരെയുള്ള നാഷണല്‍ ഹൈവേയിലെ കുഴികള്‍ക്ക് പരിഹാരമില്ല. ദിവസം തോറും കുഴികളുടെ എണ്ണവും യാത്രക്കാരുടെ ബുദ്ധിമുട്ടും വര്‍ധിച്ച് വരികയാണ്. ജപ്പാന്‍ കുടിവെള്ള പൈപ്പ് പൊട്ടിയാണ് മിക്കയിടങ്ങളിലും കുഴികള്‍ രൂപപ്പെട്ടത്. റോഡിലെ കുഴികള്‍ കാരണം ഏറെ ബുദ്ധിമുട്ടിയാണ് ജനങ്ങള്‍ യാത്ര ചെയ്യുന്നത്. രാവിലെയും വൈകിട്ടും ഏറെ തിരക്ക് അനുഭവപ്പെടുന്ന റോഡാണിത്. മണിക്കൂറുകളോളമാണ് ഇവിടെ ഗതാഗതം തടസ്സപ്പെടുന്നത്. മെഡിക്കല്‍ കോളജിലേക്ക് പോകുന്ന ആംബുലന്‍സുകളും വാഹനങ്ങളും കുഴിയില്‍ കുടുങ്ങുന്നു. മഴ പെയ്‌താല്‍ കുഴിയില്‍ വെള്ളം നിറഞ്ഞ് ബൈക്ക് യാത്രക്കാര്‍ വീഴാനും സാധ്യത ഏറെയാണ്. അതിനാല്‍ നാട്ടുകാര്‍ കുഴിയുടെ അടുത്ത് താല്‍കാലികമായി ഒരു സൂചന ബോര്‍ഡ് സ്ഥാപിച്ചിട്ടുണ്ട്. എത്രയും വേഗം കുഴിയടച്ച് റോഡ് ഗതാഗത യോഗ്യം ആക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.