കോഴിക്കോട്: ഹർത്താൽ കൂടുതൽ ശത്രുത വളർത്തുമെന്ന് കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ. ഇന്ത്യയിലെ ഭൂരിഭാഗം പൊതു സമൂഹവും ബില്ലിനെ അനുകൂലിക്കുന്നവരാണ്. താൻ ഹർത്താൽ നടത്തുന്നതിന് എതിരല്ല, എന്നാൽ പെട്ടന്ന് നടത്തുന്ന ഹർത്താൽ, പൗരത്വ ബില്ലിന് എതിരായുള്ള ജനവികാരം ശമിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
പെട്ടന്നുള്ള ഹർത്താൽ കൂടുതൽ ശത്രുത വളർത്തുമെന്ന് കാന്തപുരം - ഹർത്താൽ കൂടുതൽ ശത്രുത വളർത്തും
കേരളത്തിലും അസമിലും മാത്രമായിരിക്കും ചെറിയ തോതിലെങ്കിലുമുള്ള അനുകൂല നിലപാട് ഉണ്ടാവുകയെന്നും കാന്തപുരം
കാന്തപുരം
നിലവിലെ സാഹചര്യത്തിൽ രാജ്യവ്യാപകമായ ഹർത്താൽ അസാധ്യമാണ്. കേരളത്തിലും അസമിലും മാത്രമായിരിക്കും ചെറിയ തോതിലെങ്കിലുമുള്ള അനുകൂല നിലപാട് ഉണ്ടാവുകയെന്നും കാന്തപുരം കൂട്ടിച്ചേർത്തു.