കേരളം

kerala

ETV Bharat / state

കണ്ടിവാതുക്കലിൽ കാട്ടാനക്കൂട്ടമിറങ്ങി കൃഷി നശിപ്പിച്ചു - കണ്ടിവാതുക്കലിൽ കാട്ടാനക്കൂട്ടം

കമ്പിവേലി സ്ഥാപിക്കുമെന്ന് വനം വകുപ്പ് നാട്ടുകാർക്ക് ഉറപ്പ് നൽകിയിരുന്നു. എന്നാൽ പണി തുടങ്ങിയെങ്കിലും കമ്പിവേലി സ്ഥാപിക്കൽ പൂർത്തിയാക്കാൻ വകുപ്പിനായില്ല.

elephent news kozhikode nadapuram  kandivathukkal wild elephant  കണ്ടിവാതുക്കലിൽ കാട്ടാനക്കൂട്ടം  വ്യാപക കൃഷി നാശം
കണ്ടിവാതുക്കലിൽ കാട്ടാനക്കൂട്ടം; വ്യാപക കൃഷി നാശം

By

Published : May 3, 2021, 7:53 PM IST

കോഴിക്കോട്: ചെക്യാട് പഞ്ചായത്തിലെ കണ്ടിവാതുക്കൽ മലയോരത്ത് കാട്ടാനക്കൂട്ടം ഇറങ്ങി വ്യാപക കൃഷി നാശം. ആയോട് മലയിലെ 500ൽ അധികം കുലച്ച നേന്ത്ര വാഴകളാണ് കാട്ടാനക്കൂട്ടമിറങ്ങി നശിപ്പിച്ചത്. കണ്ണവം വനത്തില്‍ നിന്നാണ് ആനകള്‍ കൂട്ടത്തോടെ ജില്ലയിലെ ജനവാസ മേഖലയിലെത്തിയത്. ഒരു കൂട്ടം യുവാക്കൾ ചേർന്ന് ലോക്ക്ഡൗണ്‍ കാലത്ത് തുടങ്ങിയ വാഴക്കൃഷിയാണ് നശിപ്പിക്കപ്പെട്ടത്.

കഴിഞ്ഞ ഒരു വർഷത്തിനിടെ പ്രദേശത്ത് നിരവധി തവണ കാട്ടാന ശല്യമുണ്ടായിട്ടുണ്ട്. പരാതിപ്പെട്ടിട്ടും വനം വകുപ്പ് അധികൃതർ യാതൊരു നടപടിയും സ്വീകരിക്കുന്നില്ല എന്നാണ് കർഷകരുടെ പരാതി. കാട്ടുപന്നിയുടെ ശല്യവും പ്രദേശത്തുണ്ട്. നേരത്തെ ജനപ്രതിനിധികൾ ഉൾപ്പടെയുള്ളവരുടെ യോഗം വിളിച്ച് ചേർത്തപ്പോൾ കമ്പിവേലി സ്ഥാപിക്കുമെന്ന് വനം വകുപ്പ് നാട്ടുകാർക്ക് ഉറപ്പ് നൽകിയിരുന്നു. എന്നാൽ പണി തുടങ്ങിയെങ്കിലും കമ്പിവേലി സ്ഥാപിക്കൽ പൂർത്തിയാക്കാൻ വകുപ്പിനായില്ല.

Also Read:വളാഞ്ചേരിയിലെ ഹോട്ടലില്‍ നിന്ന് 10 ലക്ഷം രൂപ കവര്‍ന്നവര്‍ പിടിയില്‍

ABOUT THE AUTHOR

...view details