കോഴിക്കോട്: അതിശക്തമായ മഴയിൽ കല്ലാച്ചി ടൗണിൽ വെള്ളം കയറി. ശനിയാഴ്‌ച ഉച്ചകഴിഞ്ഞ് പെയ്‌ത മണിക്കൂറുകളോളം നീണ്ടുനിന്ന മഴയിലാണ് ടൗണിൽ വെള്ളക്കെട്ട് രൂപപ്പെട്ടത്. കല്ലാച്ചി മത്സ്യ മാർക്കറ്റ് പരിസരത്തെ പത്തോളം കടകളിൽ വെള്ളം കയറി. ലോക്ക്ഡൗണായതിനാൽ അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകളൊഴികെ മറ്റെല്ലാം അടഞ്ഞു കിടക്കുകയായിരുന്നു. അതിനാൽ സാധനങ്ങൾ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാൻ പല വ്യാപാരികൾക്കും സാധിച്ചില്ല.
ശക്തമായ മഴയിൽ വെള്ളം കയറി കല്ലാച്ചി ടൗൺ
കല്ലാച്ചി മത്സ്യ മാർക്കറ്റ് പരിസരത്തെ പത്തോളം കടകളിലാണ് വെള്ളം കയറിയത്
ശക്തമായ മഴയിൽ വെള്ളം കയറി കല്ലാച്ചി ടൗൺ
Also Read:ദുരന്ത നിവാരണ സംഘം കോഴിക്കോട് ജില്ലയിൽ
ശക്തമായ മഴയിൽ മത്സ്യ മാർക്കറ്റ് പരിസരത്ത് വെള്ളക്കെട്ട് പതിവാണ്. വെള്ളം കയറാതിരിക്കാൻ നടപടികൾ സ്വീകരിക്കണമെന്ന വ്യാപാരികളുടെ ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. പലതവണ വ്യാപാരികൾ ഈ ആവശ്യം ഉന്നയിച്ച് അധികൃതരെ സമീപിച്ചിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ല എന്നാണ് ആരോപണം. നിലവിൽ കടകൾക്ക് മുമ്പിൽ ഒരുവരി കല്ല് കെട്ടിയാണ് വ്യാപാരികൾ വെള്ളം തടഞ്ഞു നിർത്തുന്നത്.