കോഴിക്കോട് :കള്ളക്കടത്ത്- അധോലോക ഗുണ്ടാ മാഫിയകളുടെ സുരക്ഷിത താവളമായി കേരളം മാറിയെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. രാമനാട്ടുകര അപകടത്തിന്‍റെ പശ്ചാത്തലത്തിലാണ് സുരേന്ദ്രന്‍റെ പ്രതികരണം.
സംഭവത്തിന് പിന്നിൽ ശക്തമായ രാഷ്ട്രീയ ഇടപെടലുകൾ ഉണ്ട്. സി.പി.എം, മുസ്ലിം ലീഗ്, എസ്.ഡി.പി.ഐ പ്രവർത്തകർ ഉൾപ്പെട്ടതാണ് വിഷയം. ഇതിൽ സമഗ്രമായ അന്വേഷണം നടക്കേണ്ടതുണ്ട്. അന്വേഷണച്ചുമതല ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് നൽകണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.
കൊവിഡ് കാലത്ത് രാമനാട്ടുകര സംഭവത്തിൽ ഉൾപ്പെട്ടവർ ഇത്രയും ദൂരം എങ്ങനെ യാത്ര ചെയ്തെന്ന് അന്വേഷിക്കണം. വകുപ്പിന് കീഴിൽ നടക്കുന്ന കാര്യങ്ങളെപ്പറ്റി അറിയാത്ത ആഭ്യന്തര മന്ത്രിയാണ് കേരളത്തിൽ ഉള്ളത്.