കോഴിക്കോട്: സ്വപ്‌ന സുരേഷിന്‍റെ വെളിപ്പെടുത്തലിൽ കേസന്വേഷണം മുന്നോട്ട് പോകാതിരിക്കാൻ സർക്കാരിന്‍റെ ഭാഗത്തു നിന്ന് ശക്തമായ സമ്മർദമുണ്ടെന്ന് ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ സുരേന്ദ്രൻ. അതിന്‍റെ ഭാഗമാണ് സരിത്തിന്‍റെ തട്ടിക്കൊണ്ടു പോകലെന്നും കെ സുരേന്ദ്രന്‍ ആരോപിച്ചു. കോഴിക്കോട് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്വര്‍ണക്കടത്ത് കേസ്: അന്വേഷണം മരവിപ്പിക്കാന്‍ സര്‍ക്കാര്‍ സമ്മര്‍ദമെന്ന് കെ സുരേന്ദ്രന്‍
മുഖ്യമന്ത്രി രാജിവച്ച് അന്വേഷണം നേരിടണമെന്നും കെ സുരേന്ദ്രന്‍
സ്വപ്‌നയുടെ വെളിപ്പെടുത്തല്‍ : അന്വഷണം മരവിപ്പിക്കാന്‍ സര്‍ക്കാര്‍ സമ്മര്‍ദ്ദമെന്ന് കെ സുരേന്ദ്രന്‍
പൊലീസിനെ ഉപയോഗിച്ച് മുഖ്യമന്ത്രി നേരിട്ടാണ് ഈ ഗൂഢാലോചനകൾ നടത്തുന്നത്. സ്വപ്‌നയുടെ രഹസ്യ മൊഴിയുടെ അതീവ ഗൗരവമായ ഭാഗങ്ങൾ പുറത്തു വരാനുണ്ട്. അന്വേഷണം നേരിടാൻ തയ്യാറാണെന്ന് മുഖ്യമന്ത്രി പറയണം, രാജിവച്ച് ഏത് അന്വേഷണത്തെയും നേരിടുകയാണ് ചെയ്യേണ്ടത്. മുഖ്യമന്ത്രിയെ കേന്ദ്ര ഏജൻസികൾ ചോദ്യം ചെയ്യണമെന്നും സുരേന്ദ്രൻ പറഞ്ഞു.