കേരളം

kerala

ETV Bharat / state

'ലീഗ് - സിപിഎം അവിശുദ്ധ ബന്ധം തെളിഞ്ഞു'; കോൺഗ്രസ് കഥയറിയാതെ ആട്ടം കാണുന്നുവെന്നും സുരേന്ദ്രൻ - മുസ്ലിംലീഗ്

എആർ നഗർ ബാങ്കിലെ കുഞ്ഞാലിക്കുട്ടിയുടെ കള്ളപ്പണം ഇ.ഡി അന്വേഷിക്കേണ്ടതില്ലെന്ന മുഖ്യമന്ത്രിയുടെ പരസ്യ നിലപാട് വർഷങ്ങളായുള്ള ലീഗ് - സിപിഎം അവിശുദ്ധ ബന്ധം കൂടുതൽ വ്യക്തമാക്കുന്നുവെന്ന് സുരേന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ചു. കുഞ്ഞാലിക്കുട്ടി പക്ഷവുമായുള്ള മുഖ്യമന്ത്രിയുടെ ബന്ധം വ്യക്തമായെന്നും സുരേന്ദ്രൻ.

k surendran facebook post against pinarayi vijayan and muslim league  k surendran against pinarayi vijayan and muslim league  k surendran on pinarayi vijayan and muslim league  k surendran facebook post  surendran facebook post  surendran facebook post against pinarayi vijayan  surendran facebook post against muslim league  surendran facebook post against pinarayi vijayan and muslim league  pinarayi vijayan  muslim league  എആർ നഗർ ബാങ്ക് തട്ടിപ്പ്  k surendran  surendran  സുരേന്ദ്രൻ  മുഖ്യമന്ത്രിക്കും ലീഗിനുമെതിരെ സുരേന്ദ്രൻ  ലീഗ് സിപിഎം  ലീഗ് സിപിഎം അവിശുദ്ധ ബന്ധം  ലീഗ് സിപിഎം അവിശുദ്ധ ബന്ധം തെളിഞ്ഞു  കെ ടി ജലീൽ  മുസ്ലിംലീഗ്  സിപിഎം
k surendran facebook post against pinarayi vijayan and muslim league

By

Published : Sep 8, 2021, 12:00 PM IST

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനും കെ.ടി ജലീലിനെ തള്ളിയതോടെ ലീഗ് - സിപിഎം അവിശുദ്ധ ബന്ധം തെളിഞ്ഞെന്ന് കെ സുരേന്ദ്രൻ. എആർ നഗർ ബാങ്കിലെ കുഞ്ഞാലിക്കുട്ടിയുടെ കള്ളപ്പണം ഇ.ഡി അന്വേഷിക്കേണ്ടതില്ലെന്ന മുഖ്യമന്ത്രിയുടെ പരസ്യ നിലപാട് വർഷങ്ങളായുള്ള ലീഗ് - സിപിഎം അവിശുദ്ധ ബന്ധം കൂടുതൽ വ്യക്തമാക്കുന്നുവെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

കെ സുരേന്ദ്രന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണ്ണരൂപം

മുസ്ലിംലീഗിലെ കുഞ്ഞാലിക്കുട്ടി വിഭാഗവുമായുള്ള സിപിഎമ്മിന്‍റെയും മുഖ്യമന്ത്രിയുടെയും ബന്ധമാണ് ജലീലിനെ തള്ളി പറയാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചത്. ലീഗിനാൽ നയിക്കപ്പെടുന്ന കോൺഗ്രസുകാർ കഥയറിയാതെ ആട്ടം കാണുകയാണെന്നും ആത്മാഭിമാനമുള്ള കോൺഗ്രസ് പ്രവർത്തകർ യുഡിഎഫ് വിട്ട് പുറത്തുവരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ALSO READ:മുഖ്യമന്ത്രി പിതൃതുല്യനെന്ന് കെ.ടി ജലീല്‍

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം:

ലീഗ് - സിപിഎം അവിശുദ്ധ ബന്ധം തെളിഞ്ഞു. എആർ നഗർ ബാങ്കിലെ കുഞ്ഞാലിക്കുട്ടിയുടെ കള്ളപ്പണം ഇ.ഡി അന്വേഷിക്കേണ്ടതില്ലെന്ന മുഖ്യമന്ത്രിയുടെ പരസ്യ നിലപാട് വർഷങ്ങളായുള്ള ലീഗ് - സിപിഎം അവിശുദ്ധ ബന്ധം കൂടുതൽ വ്യക്തമാക്കുന്നു. മുസ്ലിംലീഗിലെ കുഞ്ഞാലിക്കുട്ടി വിഭാഗവുമായുള്ള സിപിഎമ്മിന്‍റെയും മുഖ്യമന്ത്രിയുടെയും ബന്ധമാണ് ജലീലിനെ തള്ളി പറയാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചത്. കേരളത്തിലെ സഹകരണ ബാങ്കുകളിലെ കള്ളപ്പണ ഇടപാടിലൂടെയാണ് ജിഹാദി - സിപിഎം ബന്ധം ദൃഢമാകുന്നത്. എആർ നഗർ ബാങ്കിലെ കള്ളപ്പണം ദേശവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നുണ്ടെന്ന കെ.ടി ജലീലിന്‍റെ പ്രസ്താവന ഗൗരവതരമാണ്. മാറാട് കലാപം മുതൽ പാലാരിവട്ടം പാലം വരെയുള്ള സംഭവങ്ങളിൽ ഈ ലീഗ്- മാർകിസ്റ്റ് ബന്ധം വ്യക്തമാണ്. ഇപ്പോഴും ലീഗിനാൽ നയിക്കപ്പെടുന്ന കോൺഗ്രസുകാർ കഥയറിയാതെ ആട്ടം കാണുകയാണ്. ആത്മാഭിമാനമുള്ള കോൺഗ്രസ് പ്രവർത്തകർ യുഡിഎഫ് വിട്ട് പുറത്തുവരണം.

ABOUT THE AUTHOR

...view details