കോഴിക്കോട്:സ്വർണക്കടത്ത് കേസിൽ ജയിലിൽ അട്ടിമറി നടക്കുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. ജയിലിലെ അട്ടിമറി മനസിലാക്കാൻ ജയിൽ ഡിഐജിയിൽ നിന്ന് മൊഴിയെടുക്കണമെന്ന് കാലിക്കറ്റ് പ്രസ് ക്ലബ് നേതൃത്വത്തിൽ നടക്കുന്ന 'തദ്ദേശീയം 2020 മീറ്റ് ദി ലീഡർ' പരിപാടിയിൽ സുരേന്ദ്രൻ പറഞ്ഞു.
സ്വർണക്കടത്ത് കേസിൽ ജയിലിൽ അട്ടിമറി; ഡിഐജിയിൽ നിന്ന് മൊഴിയെടുക്കണമെന്ന് കെ സുരേന്ദ്രൻ - bjp state president news
മുഖ്യമന്ത്രിയും മന്ത്രിമാരും ജയിൽ വകുപ്പിനെ ദുരൂപയോഗപ്പെടുത്തുന്നതായും ജയിൽ ഡിജിപി ജയിലിനകത്ത് നടക്കുന്ന കാര്യങ്ങൾ അറിയുന്നില്ലെന്നും കേ സുരേന്ദ്രൻ കോഴിക്കോട് പറഞ്ഞു.
ഡിഐജിയിൽ നിന്ന് മൊഴിയെടുക്കണമെന്ന് കെ സുരേന്ദ്രൻ
മുഖ്യമന്ത്രിയും മന്ത്രിമാരും ജയിൽ വകുപ്പിനെ ദുരൂപയോഗപ്പെടുത്തുന്നു. ജയിൽ ഡിജിപി ജയിലിനകത്ത് നടക്കുന്ന കാര്യങ്ങൾ അറിയുന്നില്ല. മുഖ്യമന്ത്രി തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചുവെന്നും തെരഞ്ഞെടുപ്പ് കമ്മിഷൻ മുഖ്യമന്ത്രിയുടെ ചട്ടലംഘനം അന്വേഷിക്കണമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ ആവശ്യപ്പെട്ടു.
പെട്രോൾ വില നിർണയിക്കുന്നതിന്‍റെ അധികാരം എടുത്തു കളഞ്ഞത് കോൺഗ്രസ് ആണ്. ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ രമേശ് ചെന്നിത്തലയോട് ചോദിക്കണമെന്നും കെ. സുരേന്ദ്രൻ പറഞ്ഞു.
Last Updated : Dec 12, 2020, 1:34 PM IST