കേരളം

kerala

ETV Bharat / state

അമൃത് പദ്ധതി അട്ടിമറി: നടന്നത് വലിയ അഴിമതിയെന്ന് കെ സുരേന്ദ്രൻ - ബിജെപി

കോടിക്കണക്കിന് രൂപ എംഎൽഎമാർ മുതൽ മുകളിലേക്കുള്ളവര്‍ കൈപ്പറ്റിയതായാണ് വിവരമെന്നും കെ സുരേന്ദ്രൻ.

കെ സുരേന്ദ്രൻ

By

Published : Jul 7, 2019, 4:13 PM IST

Updated : Jul 7, 2019, 4:36 PM IST

കോഴിക്കോട്: കേന്ദ്ര സർക്കാരിന്‍റെ അമൃത് പദ്ധതി അട്ടിമറിക്കാൻ വേണ്ടി നടന്നത് വലിയ അഴിമതിയെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രൻ. മന്ത്രിമാർ മുതൽ ഉദ്യോഗസ്ഥർ വരെ ഉൾപ്പെട്ട അഴിമതിയാണ് നടന്നതെന്നും അദ്ദേഹം ആരോപിച്ചു. കേരളം കണ്ട ഏറ്റവും വലിയ അഴിമതിയാണ് അമൃത് പദ്ധതിയിൽ നടന്നിട്ടുള്ളത്. കോടിക്കണക്കിന് രൂപ എംഎൽഎമാർ മുതൽ മുകളിലേക്കുള്ളവര്‍ കൈപ്പറ്റിയതായാണ് വിവരം. പദ്ധതി എവിടെയാണ് നടപ്പാക്കുന്നതെന്ന് പോലും അറിയാതെയാണ് ഡിപിആർ നൽകിയ കമ്പനിക്ക് പണം അനുവദിച്ചത്. അഴിമതിയിൽ അന്വേഷണം നടത്തണമെന്നും വിഷയത്തിൽ ബിജെപി ശക്തമായ സമരത്തിന് നേതൃത്വം നൽകുമെന്നും സുരേന്ദ്രൻ പറഞ്ഞു.

നടന്നത് വലിയ അഴിമതിയെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രൻ
Last Updated : Jul 7, 2019, 4:36 PM IST

ABOUT THE AUTHOR

...view details