കോഴിക്കോട്: വി.ഡി.സതീശൻ പ്രതിപക്ഷ നേതാവായി വന്നാലും കോൺഗ്രസും യുഡിഎഫും രക്ഷപ്പെടാൻ പോകുന്നില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. മുസ്ലിം ലീഗിനെയും വെൽഫെയർ പാർട്ടിയെയും ഇടത്തും വലത്തും ഇരുത്തി വിഡി സതീശൻ വർഗീയതയെ തുരത്തും എന്നാണ് പറയുന്നത്. അത് ഇരട്ടതാപ്പാണെന്നും സുരേന്ദ്രൻ പറഞ്ഞു.
വി.ഡി.സതീശൻ വന്നാലും കോണ്‍ഗ്രസ് രക്ഷപ്പെടില്ലെന്ന് കെ സുരേന്ദ്രൻ
അഞ്ചുകൊല്ലം കൊണ്ട് കോണ്‍ഗ്രസിന്‍റെ കഥ കഴിയും. വിഡി സതീശനിൽ കേരളം യാതൊരു പ്രതീക്ഷയും വച്ചുപുലർത്തേണ്ടെന്നും കെ സുരേന്ദ്രൻ.
വി.ഡി.സതീശൻ വന്നാലും കോണ്‍ഗ്രസ് രക്ഷപ്പെടില്ലെന്ന് കെ സുരേന്ദ്രൻ
Also Read:മഹാമാരി നേരിടാനുള്ള സർക്കാര്‍ പ്രവർത്തനങ്ങൾക്ക് പൂര്‍ണ പിന്‍തുണയെന്ന് വി.ഡി സതീശൻ
അഞ്ചുകൊല്ലം കൊണ്ട് കോണ്‍ഗ്രസിന്‍റെ കഥ കഴിയും. വിഡി സതീശനിൽ കേരളം യാതൊരു പ്രതീക്ഷയും വച്ചുപുലർത്തേണ്ടതില്ല. പൊലീസ് തലകുത്തി മറിഞ്ഞാലും കൊടകര കുഴൽപ്പണ കേസ് ബിജെപിയുമായി ബന്ധിപ്പിക്കാനാവില്ല. ഡിജിറ്റൽ ഇടപാടിലൂടെയാണ് ബിജെപി പണം കൈമാറിയത്. ഇപ്പോൾ നടക്കുന്നത് പൊലീസ് നാടകമാണെന്നും കെ സുരേന്ദ്രൻ പറഞ്ഞു.