കോഴിക്കോട്: നിര്‍മാണത്തിനിടെ തകര്‍ന്ന മാവൂര്‍ കൂളിമാട് പാലമാണ് യഥാർഥ പഞ്ചവടിപ്പാലമെന്ന് കെ.മുരളീധരൻ എംപി. പാലാരിവട്ടത്തെക്കാൾ ഭീകരമാണ് കൂളിമാട് പാലം എന്നും അദ്ദേഹം പറഞ്ഞു. പാലത്തിന്‍റെ ബീമുകൾ തകർന്നു വീണതിൽ ജുഡീഷ്യൽ അന്വേഷണം നടത്തണം. ജാക്കിയുടെ പ്രശ്‌നമായാലും ബീമുകൾ തകർന്നത് ഗൗരവതരമാണെന്നും കെ മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.
കൂളിമാട് പാലം പഞ്ചവടിപ്പാലം, പാലാരിവട്ടത്തെക്കാൾ ഭീകരം: കെ.മുരളീധരൻ - കെ മുരളീധരന്‍ കൂളിമാട് പാലം
2019ലാണ് ചാലിയാറിന് കുറുകെ 25 കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന പാലത്തിന്‍റെ പണി തുടങ്ങിയത്.
കൂളിമാട് പാലം പഞ്ചവടിപ്പാലം, പാലാരിവട്ടത്തെക്കാൾ ഭീകരം: കെ.മുരളീധരൻ
കോഴിക്കോട്, മലപ്പുറം ജില്ലകളെ ബന്ധിപ്പിക്കുന്ന ചാലിയാറിന് കുറുകെയുളള കൂളിമാട് പാലത്തിന്‍റെ ബീമുകൾ തിങ്കളാഴ്‌ചയാണ് (മെയ് 16) തകർന്നു വീണത്. സംഭവത്തിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് കേരള റോഡ് ഫണ്ട് ബോർഡ് (കെആർഎഫ്ബി) പ്രോജക്‌ട് ഡയറക്‌ടറോട് റിപ്പോർട്ട് തേടിയിരുന്നു.