കേരളം

kerala

ETV Bharat / state

സഖാക്കൾക്കെതിരെ പൊലീസ് മുറകള്‍ പ്രയോഗിക്കണമെന്ന് കെ.മുരളീധരന്‍ എംപി - കെ.മുരളീധരന്‍ എംപി

നാദാപുരം എടച്ചേരിയില്‍ സിപിഎം അക്രമങ്ങള്‍ക്കെതിരെ യുഡിഎഫ് സംഘടിപ്പിച്ച ജനാധിപത്യ സംരക്ഷണ സദസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുരളീധരന്‍

Muralidharen MP aganist police Kozhikode nadapuram  K. Muraleedharan MP wants police action against comrades  സഖാക്കൾക്കെതിരെ പൊലീസ് മുറകള്‍ പ്രയോഗിക്കണമെന്ന് കെ.മുരളീധരന്‍ എംപി  കെ.മുരളീധരന്‍ എംപി  സഖാക്കൾക്കെതിരെ പൊലീസ് മുറകള്‍ പ്രയോഗിക്കണമെന്ന് കെ.മുരളീധരന്‍ എംപി
സഖാക്കൾക്കെതിരെ പൊലീസ് മുറകള്‍ പ്രയോഗിക്കണമെന്ന് കെ.മുരളീധരന്‍ എംപി

By

Published : Feb 26, 2021, 10:56 PM IST

കോഴിക്കോട്: തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ മുഖ്യമന്ത്രി പിണറായിയുടെ കൈകൾ ബന്ധനത്തിലാണ് അത് കൊണ്ട് നാലര വര്‍ഷം പൊലീസുകാര്‍ അനുഭവിച്ച പീഡനങ്ങള്‍ക്ക് മറുപടി പറയാനുള്ള സുവര്‍ണാവസരമായി ഇതിനെ കാണണമെന്ന് കെ.മുരളീധരന്‍ എംപി. കോൺഗ്രസുകാരെ ആക്രമിച്ച സിപിഎം പ്രവർത്തകർക്ക് മറുപടി നൽകണമെന്നും കെ മുരളീധരൻ. സിപിഎമ്മുകാര്‍ക്കെതിരെ പൊലീസ് മുറ പ്രയോഗിക്കണമെന്നും കെ മുരളീധരൻ എംപി പറഞ്ഞു. പൊലീസ് മുറയൊക്കെ പ്രയോഗിച്ചാൽ യുഡിഎഫ് അധികാരത്തില്‍ വരുമ്പോള്‍ സംരക്ഷണം ലഭിക്കുമെന്നും അല്ലെങ്കില്‍ ഇവിടെയുള്ള പൊലീസുകാര്‍ക്ക് തിരുവനന്തപുരം കാണാനുള്ള അവസരമായി മാറുമെന്നും എംപി പറഞ്ഞു.

സഖാക്കൾക്കെതിരെ പൊലീസ് മുറകള്‍ പ്രയോഗിക്കണമെന്ന് കെ.മുരളീധരന്‍ എംപി

നാദാപുരം എടച്ചേരിയില്‍ സിപിഎം അക്രമങ്ങള്‍ക്കെതിരെ യുഡിഎഫ് സംഘടിപ്പിച്ച ജനാധിപത്യ സംരക്ഷണ സദസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുരളീധരന്‍. ആഴക്കടന്‍ മത്സ്യബന്ധന കരാര്‍ റദ്ദാക്കല്‍ പേരിന് മാത്രമാണെന്നും അധികാരത്തില്‍ തിരിച്ചെത്തിയാല്‍ വീണ്ടും പ്രാവര്‍ത്തികമാക്കാനുള്ള ലൂപ്പ് ഹോള്‍ ഉണ്ടെന്നും മുരളീധരന്‍ പറഞ്ഞു. എന്നാല്‍ പിണറായി സര്‍ക്കാരിനെ മത്സ്യതൊഴിലാളികള്‍ തിരിച്ചറിഞ്ഞതിനാല്‍ അധികാരത്തില്‍ തിരിച്ചെത്തില്ലെന്നും മുരളീധരന്‍ പറഞ്ഞു.

യുഡിഎഫില്‍ നിന്ന ആവേശത്തോടെ മറുകണ്ടം ചാടിയ എല്‍ജെഡിക്കാര്‍ ഇപ്പോള്‍ ചക്രശ്വാസം വലിക്കുകയാണെന്നും കോഴിക്കോട് കോര്‍പ്പറേഷനില്‍ എല്‍ജെഡിക്കുണ്ടായിരുന്ന നാല് കൗണ്‍സിലര്‍മാരിപ്പോള്‍ ഒന്നായെന്നും മുരളീധരന്‍ പറഞ്ഞു. പാറക്കല്‍ അബ്ദുള്ള എംഎല്‍എ, കെ.പ്രവീണ്‍കുമാര്‍, അഹമ്മദ് പുന്നക്കല്‍, മോഹനന്‍ പാറക്കടവ്, സൂപ്പി നരിക്കാട്ടേരി, ബംഗ്ലത്ത് മുഹമ്മദ്, കോട്ടയില്‍ രാധാകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.

ABOUT THE AUTHOR

...view details