കോഴിക്കോട്: ജോളിയുടെ കുടുംബവുമായി തനിക്ക് അടുത്ത ബന്ധമുണ്ടായിരുന്നുവെന്ന് ജോൺസന്‍റെ മൊഴി.ജോളിയുടെ കുടുംബവുമൊത്ത് ഉല്ലാസയാത്രക്കും സിനിമയ്ക്കും പോയിരുന്നതായും ജോൺസൻ പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നു. എന്നാൽ കൊലപാതകം സംബന്ധിച്ച് തനിക്ക് യാതൊരു അറിയില്ലായെന്നും ബി.എസ്.എൻ.എൽ ജീവനക്കാരനായ ജോൺസൻ പൊലീസിനോട് വെളിപ്പെടുത്തി.
ജോളിയുടെ കുടുംബവുമായി അടുത്ത ബന്ധമെന്ന് ജോൺസൻ - ജോളിയുടെ കുടുംബവുമായി അടുത്ത ബന്ധമെന്ന് ജോൺസൻ
തന്‍റെ പേരിലുള്ള ഒരു സിം കാർഡ് ജോളി ഉപയോഗിച്ചിരുന്നതായും കൊലപാതകത്തെക്കുറിച്ച് അറിവില്ലായിരുന്നെന്നും ജോൺസൻ മൊഴി നൽകി
ജോളിയുടെ കുടുംബവുമായി അടുത്ത ബന്ധമെന്ന് ജോൺസൻ
തനിക്ക് സൗഹൃദമുള്ളതിനാൽ തന്‍റെ പേരിലുള്ള ഒരു സിം കാർഡ് ജോളി ഉപയോഗിച്ചിരുന്നുവെന്നും ജോൺസൻ പറഞ്ഞു. ആറ് മണിക്കൂർ നീണ്ടുനിന്ന ചോദ്യം ചെയ്യലിനൊടുവിൽ ജോൺസനെ പൊലീസ് വിട്ടയച്ചു. ജോളിയുടെ ഭർത്താവ് ഷാജുവിനെയും ഇന്നലെ ചോദ്യം ചെയ്ത ശേഷം വിട്ടയക്കുകയായിരുന്നു. വ്യാജ ഒസ്യത്ത് തരപ്പെടുത്തിയ സംഭവവുമായി ബന്ധപ്പെട്ട് ജോൺസനുള്ള പങ്കിനെ കുറിച്ച് തെളിവ് ലഭിക്കുന്നതിനായി ജോൺസനെ വീണ്ടും ചോദ്യം ചെയ്യാനുള്ള സാധ്യത പോലീസ് തള്ളിക്കളയുന്നില്ല.
Last Updated : Oct 9, 2019, 8:24 PM IST