ഇന്ത്യൻ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്‍റിൽ യുവതിക്ക് നേരെ പീഡനശ്രമമെന്ന് പരാതി - kozhikod
സംഭവത്തിൽ കുന്ദമംഗലം പൊലീസ് കേസ് രജിസ്‌റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
കോഴിക്കോട്: ഇന്ത്യൻ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്‍റിൽ യുവതിക്ക് നേരെ പീഡനം. സംഭവത്തിൽ കുന്ദമംഗലം പൊലീസ് കേസ് രജിസ്‌റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. സഹപാഠിയായ യുവാവാണ് തന്നെ പീഡിപ്പിച്ചതെന്നാണ് യുവതിയുടെ പരാതി. ക്യാമ്പസിലെ കമ്മിറ്റിയിൽ പരാതി നൽകിയതിന് ശേഷം കമ്മിറ്റി അംഗങ്ങളാണ് യുവതിയെ കുന്നമംഗലം പൊലീസിൽ എത്തിച്ചത്. പരാതിക്ക് ഇടയായ സാഹചര്യങ്ങളെക്കുറിച്ച് വ്യക്തമാക്കുകയും അടിസ്ഥാനത്തിൽ ഇതിൽ വേണ്ട നടപടികൾക്ക് പൂർണമായ പിന്തുണ ഐ.ഐ.എം നൽകുകയും ചെയ്തു. പൊലീസ് അന്വേഷണം തുടരുകയാണ്.