കോഴിക്കോട്: ഹരിതാഭ നിറഞ്ഞ ഒരു ഗ്രാമത്തെ വീണ്ടും സുന്ദരിയാക്കി പൂത്തു വിടർന്ന് നിൽക്കുകയാണ് ജല സസ്യയിനത്തിൽപെട്ട ചല്ലി പൂവ്. കോഴിക്കോട് പേരാമ്പ്ര ആവള പാണ്ടി കാർഷിക മേഖലയിലാണ് ഈ കൗതുക കാഴ്‌ച.
കാഴ്‌ചയുടെ വസന്തമൊരുക്കി ചല്ലി പൂവ് - Caboba Farquet
കബോബ ഫർകേറ്റ എന്നാണ് ഈ ചെടിയുടെ ശാസ്ത്രീയ നാമം.
ദക്ഷിണ അമേരിക്കയാണ് കബോബ ഫർകേറ്റ എന്ന് ശാസ്ത്രീയ നാമമുള്ള ഈ ചെടിയുടെ ജന്മദേശം. ക്യുബയിലും ഫ്ളോറിഡയിലും കൂടുതലായി കാണപ്പെടുന്ന ചല്ലി പൂവ് കേരളത്തിൽ പൂത്തു വിടർന്ന് നിൽക്കുന്നത് അപൂർവ്വ കാഴ്‌ചയാണ്. നവംബർ -ഡിസംബർ മാസങ്ങളിൽ സാധാരണയായി ചല്ലി പൂവ് ഈ പ്രദേശത്ത് കാണാറുണ്ടെങ്കിലും ഇത്രയധികം വർണാഭമായ കാഴ്‌ചയൊരുക്കുന്നത് ഇതാദ്യമാണ്. കൊവിഡിനെ തുടർന്ന് മലിനീകരണത്തിന്‍റെ അളവ് കുറഞ്ഞതാകാം ഈ സസ്യം കൂടൂതൽ വളരാൻ കാരണമെന്നാണ് പ്രദേശവാസികളുടെ അഭിപ്രായം.
നാട്ടിൻ പുറങ്ങളിലെ രാഷ്രീയ ചൂടിനിടയിലും കാഴ്‌ചയുടെ വസന്തമൊരുക്കി കിലോ മീറ്ററുകളോളം നീണ്ടു കിടക്കുന്ന ചല്ലി പൂവിന്‍റെ ദൃശ്യഭംഗി കാണാൻ ധാരാളം പേരാണെത്തുന്നത്.