കോഴിക്കോട്: ജില്ലയില്‍ സങ്കര വൈദ്യത്തിനെതിരെ ഐ.എം.എയുടെ നേതൃത്വത്തിൽ റിലെ സത്യാഗ്രഹ സമരം ആരംഭിച്ചു. ഫെബ്രുവരി 1 മുതൽ 14 വരെയാണ് സമരം നടത്തുന്നത്. ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ദേശീയ തലത്തിൽ നടത്തുന്ന സമരത്തിന്‍റെ ഭാഗമായാണ് കേരള ശാഖയുടെ ആഭിമുഖ്യത്തിൽ എല്ലാ ജില്ലയിലും പ്രതിഷേധം നടത്തുന്നത്.
സങ്കര വൈദ്യത്തിനെതിരെ ഐ.എം.എയുടെ റിലെ സത്യാഗ്രഹ സമരം - കോഴിക്കോട് ജില്ലാ വാര്‍ത്തകള്‍
ഫെബ്രുവരി 1 മുതൽ 14 വരെയാണ് ജില്ലാതലത്തില്‍ ഐ.എം.എ റിലെ സത്യാഗ്രഹ സമരം നടത്തുന്നത്.
സങ്കര വൈദ്യത്തിനെതിരെ ഐ.എം.എയുടെ റിലെ സത്യാഗ്രഹ സമരം
സത്യാഗ്രഹ സമരത്തിന്‍റെ സംസ്ഥാന തല ഉദ്ഘാടനം ജില്ലാ ഡി ഡി ഓഫീസിൽ വച്ച് ഐ.എം.എ സംസ്ഥാന പ്രസിഡന്‍റ് ഡോ പി ടി സക്കറിയാസ് നിർവഹിച്ചു. ജനങ്ങൾക്ക് വേണ്ടിയാണ് ഐ.എം.എ സമരം ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാന സെക്രട്ടറി ഡോ.പി.ഗോപികുമാർ, ഡോ കെ വി രാജു, ഡോ അജിത് ഭാസ്‌കർ, ഡോ എം മുരളീധരൻ, ഡോ പവൻ, ഡോ വി ജി പ്രദീപ് കുമാർ, ഡോ കെ എം അബ്‌ദുള്ള തുടങ്ങിയവർ പരിപാടിയില്‍ പങ്കെടുത്തു.