കോഴിക്കോട് :നാദാപുരത്ത് മയക്കുമരുന്നും നിരോധിത പുകയില ഉത്പന്നങ്ങളുമായി രണ്ടുപേര്‍ അറസ്റ്റില്‍. പേരോട് സ്വദേശി തട്ടാറത്ത് അബൂബക്കർ എന്ന നൗഷാദ് (44), വരിക്കോളി സ്വദേശി ചമ്മത്തിൽ മീത്തൽ നൗഫൽ (42) എന്നിവരാണ് പിടിയിലായത്. പേരോട്, വരിക്കോളിയിലും വീട് കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ തിരച്ചിലിലാണ് അറസ്റ്റ്. ഇവരില്‍ നിന്നും എല്‍.എസ്.ഡി സ്റ്റാമ്പ് അടക്കമുള്ള ഉത്പന്നങ്ങള്‍ പിടികൂടി.
തിരച്ചില്‍ ഡിവൈ എസ്.പിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന്
വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് രണ്ടരയോടെ പേരോട് സ്‌കൂള്‍ പരിസരത്ത് ആഡംബര വാഹനത്തിൽ പുകയില ഉത്പന്നങ്ങള്‍ വിൽപ്പന നടത്തുന്നുവെന്ന് നാദാപുരം സബ് ഡിവിഷണൽ ഡിവൈ എസ്.പി ടി.പി ജേക്കബിന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ ഇന്നോവ കാറിൽ നിന്ന് 253 പാക്കറ്റ് പുകയില ഉത്പന്നങ്ങളുമായി നൗഷാദിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ കിടപ്പ് മുറികളിൽ അലമാരയിലും, കട്ടിലുകൾക്കടിയിലുമായി സൂക്ഷിച്ച 1880 പാക്കറ്റ് വിവിധ തരം പുകയില ഉത്പന്നങ്ങളും പിടികൂടുകയായിരുന്നു. കാർ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഉറവിടം മംഗലാപുരമെന്ന് പ്രതി
മംഗലാപുരത്ത് നിന്നാണ് പുകയില ഉത്പന്നങ്ങള്‍ എത്തിക്കുന്നതെന്നും, നാദാപുരം, കല്ലാച്ചി , പേരോട്, പാറക്കടവ് ഭാഗങ്ങളിൽ കടകളിലും, ആവശ്യക്കാർക്കും എത്തിച്ച് നൽകുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.