കേരളം

kerala

ETV Bharat / state

കോഴിക്കോട് ഐഐഎമ്മിലെ വിദ്യാർഥികൾ സഞ്ചരിച്ച വാഹനം നിയന്ത്രണം തെറ്റി മറിഞ്ഞു; നിരവധി പേർക്ക് പരിക്ക് - കക്കാടംപൊയിൽ

കോഴിക്കോട് ഐഐഎമ്മിലെ 16 വിദ്യാർഥികളാണ് ടെമ്പോ ട്രാവലറിൽ ഉണ്ടായിരുന്നത്. ആരുടെയും പരിക്ക് ഗുരുതരമല്ല.

IIM Kozhikode students vehicle accident  IIM Kozhikode  students vehicle accident in kozhikode  കോഴിക്കോട് ഐഐഎം  വിദ്യാർഥികൾ സഞ്ചരിച്ച വാഹനം മറിഞ്ഞു  കോഴിക്കോട് വാഹനാപകടം പരിക്ക്  കൂമ്പാറ വാഹനാപകടം  ടെമ്പോ ട്രാവലർ മറിഞ്ഞു  കക്കാടംപൊയിൽ  പരിക്ക്
കോഴിക്കോട് ഐഐഎമ്മിലെ വിദ്യാർഥികൾ സഞ്ചരിച്ച വാഹനം നിയന്ത്രണം തെറ്റി മറിഞ്ഞു; നിരവധി പേർക്ക് പരിക്ക്

By

Published : Sep 16, 2022, 6:02 PM IST

കോഴിക്കോട്: കോഴിക്കോട് ഐഐഎമ്മിലെ വിദ്യാർഥികൾ സഞ്ചരിച്ച ടെമ്പോ ട്രാവലർ മറിഞ്ഞ് നിരവധി പേർക്ക് പരിക്ക്. കൂമ്പാറയിൽ കക്കാടംപൊയിൽ-മരഞ്ചാട്ടി റോഡിൽ വച്ച് ഇന്ന്(16.09.2022) രാവിലെ 10 മണിയോടെയാണ് വിദ്യാർഥികൾ സഞ്ചരിച്ച ടെമ്പോ ട്രാവലർ നിയന്ത്രണം വിട്ട് മറിഞ്ഞത്. കക്കാടംപൊയിൽ നിന്നും കുന്ദമംഗലത്തേക്ക് പോകുകയായിരുന്ന വാഹനത്തിൽ 16 വിദ്യാർഥികളാണ് ഉണ്ടായിരുന്നത്.

കോഴിക്കോട് ഐഐഎമ്മിലെ വിദ്യാർഥികൾ സഞ്ചരിച്ച വാഹനം നിയന്ത്രണം തെറ്റി മറിഞ്ഞു

ആരുടെയും പരിക്ക് ഗുരുതരമല്ല. വാഹനം സമീപത്തുള്ള തെങ്ങിൽ തട്ടി നിന്നതിനാൽ വൻ ദുരന്തം ഒഴിവായി. വാർഡ് മെമ്പർ ബിന്ദു ജയന്‍റെ നേതൃത്വത്തിൽ നാട്ടുകാർ രക്ഷാപ്രവർത്തനം നടത്തി പരിക്കേറ്റവരെ ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. 30 അടിയിൽ കൂടുതൽ താഴ്‌ചയുള്ള ഇവിടെ നേരത്തേയും നിരവധി വാഹനങ്ങൾ അപകടത്തിൽപ്പെട്ടിരുന്നു.

ABOUT THE AUTHOR

...view details