കേരളം

kerala

ETV Bharat / state

ICMR Mobile Lab | നിപ പരിശോധന : ഐസിഎംആറിന്‍റെ മൊബൈൽ ലാബ് കോഴിക്കോടെത്തി - മൊബൈൽ ടെസ്റ്റിങ് ലാബ് കോഴിക്കോടെത്തി

Nipah virus Sample Testing : പ്രാഥമിക സമ്പർക്കത്തിൽ ഗുരുതരാവസ്ഥയിൽ ഉള്ളവരുടെ സാമ്പിളുകളായിരിക്കും മൊബൈൽ ടെസ്റ്റിങ് ലാബിൽ പരിശോധിക്കുക

mobile Lab  ICMR Mobile lab of reached Kozhikode  ICMR Mobile lab  Nipah virus  Nipah virus Sample Testing  നിപ പരിശോധന  ഐസിഎംആറിന്‍റെ മൊബൈൽ ലാബ് കോഴിക്കോടെത്തി  ഐസിഎംആറിന്‍റെ മൊബൈൽ ലാബ്  ഐസിഎംആർ  ICMR  മൊബൈൽ ടെസ്റ്റിങ് ലാബ് കോഴിക്കോടെത്തി  മൊബൈൽ ടെസ്റ്റിങ് ലാബ് കോഴിക്കോട്
ICMR Mobile Lab

By ETV Bharat Kerala Team

Published : Sep 14, 2023, 7:01 PM IST

Updated : Sep 14, 2023, 7:25 PM IST

മൊബൈൽ ടെസ്റ്റിങ് ലാബ് കോഴിക്കോടെത്തി

കോഴിക്കോട് : നിപ രോഗലക്ഷണങ്ങൾ ഉള്ളവരുടെ സാമ്പിൾ പരിശോധനയ്‌ക്കായി ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ/ICMR) മൊബൈൽ ടെസ്റ്റിങ് ലാബ് കോഴിക്കോടെത്തി (ICMR Mobile Lab). മെഡിക്കൽ കോളജ് പരിസരത്താണ് ലാബ് പ്രവർത്തിക്കുക. രണ്ട് ആഴ്‌ച ലാബിന്‍റെ സേവനം ജില്ലയിൽ ലഭ്യമാകും.

പ്രാഥമിക സമ്പർക്കത്തിൽ ഗുരുതരാവസ്ഥയിൽ ഉള്ളവരുടെ സാമ്പിളുകളായിരിക്കും മൊബൈൽ ടെസ്റ്റിങ് ലാബിൽ പരിശോധിക്കുക. മറ്റ് സാമ്പിളുകൾ മെഡിക്കൽ കോളജിലെ വൈറൽ റിസർച്ച് ആൻഡ് ഡയഗ്‌നോസ്റ്റിക് ലാബിൽ തന്നെ പരിശോധിക്കും.

നിലവിൽ ആകെ 706 പേരാണ് സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നത്. ആദ്യം മരണപ്പെട്ട ആളുടെ സമ്പർക്ക പട്ടികയിൽ 371 പേരാണ് ഉള്ളത് രണ്ടാമത്തെ ആളുടെ സമ്പർക്ക പട്ടികയിൽ 281 പേരുമുണ്ട്. ചികിത്സയിൽ കഴിയുന്ന കുട്ടിയുടെ സമ്പർക്ക പട്ടികയിലുള്ളവരെയും ചേർത്താണ് 706 പേരുടെ പട്ടിക തയ്യാറാക്കിയിട്ടുള്ളത്. ഇവരെല്ലാം ആശുപത്രികളിലും വീടുകളിലുമായി നിരീക്ഷണത്തിൽ കഴിയുകയാണ്.

ഏറ്റവും ഒടുവിൽ രോഗം സ്ഥിരീകരിച്ച ആരോഗ്യ പ്രവർത്തകന്‍റെ സമ്പർക്ക പട്ടികയുടെ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. ഇത് വരുന്നതോടെ എണ്ണം ഇനിയും വർധിക്കും.

അതേസമയം ക്ലെൻസെയ്‌ഡ്‌സ് (Klenzaids) എന്ന കമ്പനിയാണ് ഇന്ത്യയിൽ ബയോക്ലെൻസ് (BioKlenz) എന്ന പേരിൽ ഒരു ബസിൽ ആദ്യത്തെ മൊബൈൽ ബയോസേഫ്റ്റി ലെവൽ 3 ലബോറട്ടറി സ്ഥാപിച്ചത്. മഹാമാരികൾ പൊട്ടിപ്പുറപ്പെട്ടാൽ രോഗികളെ നേരത്തേ കണ്ടെത്താനും അവയുടെ വേഗത്തിലുള്ള നിയന്ത്രണവും ഇതുവഴി വർധിപ്പിക്കാൻ കഴിഞ്ഞിരുന്നു.

വിദൂര വാസസ്ഥലങ്ങളുള്ള, വലിയ ജനസംഖ്യയുള്ള ഇന്ത്യയെ പോലുള്ള രാജ്യങ്ങൾക്ക് വൈറസ് നിയന്ത്രണത്തിന് കൂടുതൽ വഴക്കമുള്ള സമീപനം ആവശ്യമാണ് എന്ന് മനസിലാക്കിയതിന്‍റെ അടിസ്ഥാനത്തിലാണ് മൊബൈൽ ലാബ് എന്ന ആശയം രൂപം കൊണ്ടത്. 2022 ഫെബ്രുവരി 18നാണ് കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ സഹമന്ത്രി ഇത് രാജ്യത്തിന് സമർപ്പിച്ചത്. 25 കോടി രൂപയാണ് നിർമാണ ചിലവ്.

കോഴിക്കോട് കടുത്ത നിയന്ത്രണം: നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിൽ കടുത്ത നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. (Nipah Restrictions Kozhikode). കോഴിക്കോട് ജില്ലയിലെ എല്ലാ പൊതുപരിപാടികൾക്കും 10 ദിവസത്തേക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട് (Nipah spread in Kozhikode).

വിവാഹ സത്‌കാരങ്ങളിലും മറ്റ് ആഘോഷങ്ങളിലും പരമാവധി ആളുകളെ ചുരുക്കണമെന്നും ജില്ല കലക്‌ടർ നിർദേശിക്കുന്നു. കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് (സെപ്‌റ്റംബര്‍ 14) അവധി പ്രഖ്യാപിച്ചിരുന്നു. നാളെയും (സെപ്‌റ്റംബര്‍ 15) വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയായിരിക്കും.

READ MORE:Nipah Restrictions Kozhikode: നിപ; കോഴിക്കോട് കടുത്ത നിയന്ത്രണം, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്നും നാളെയും അവധി

വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി (V Sivankutty), ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ് (Veena George), കോഴിക്കോട് ജില്ലയിലെ മന്ത്രിമാരായ എ കെ ശശീന്ദ്രൻ (AK Saseendran), അഹമ്മദ് ദേവർകോവിൽ (Ahamed Devarkovil), ജില്ല കലക്‌ടർ എ ഗീത ഐഎഎസ് (A Geetha IAS) എന്നിവർ നിപ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ചർച്ച നടത്തിയിരുന്നു.

Last Updated : Sep 14, 2023, 7:25 PM IST

ABOUT THE AUTHOR

...view details