കോഴിക്കോട്:ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി. മുത്താമ്പി സ്വദേശി പുത്തലത്ത് ലേഖയെ (42) കൊലപ്പെടുത്തിയ ഭർത്താവ് രവീന്ദ്രനാണ് (55) കൊയിലാണ്ടി പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയത്. കൊലപാതക ശേഷം സ്റ്റേഷനിലെത്തി ഭാര്യയെ താൻ കഴുത്ത് ഞെരിച്ച് കൊന്നുവെന്ന് ഇയാൾ അറിയിക്കുകയായിരുന്നു.
ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം ഭർത്താവ് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി - Husband strangled his wife to death in Kozhikode
മുത്താമ്പി സ്വദേശി രവീന്ദ്രനാണ് ഭാര്യ ലേഖയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം കൊയിലാണ്ടി പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയത്
ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ് സ്റ്റേഷനിൽ കീഴടങ്ങി
തുടർന്ന് പൊലീസ് ഇയാളുടെ വീട്ടിലെത്തി മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. രവീന്ദ്രനെ ചോദ്യം ചെയ്‌ത് വരികയാണ്. ഭാര്യയെ സംശയമായതാണ് കൊലപാതകത്തിലേക്ക് എത്തിച്ചതെന്നാണ് പ്രാഥമിക നിഗമനം. കൂലിപ്പണിക്കാരനാണ് രവീന്ദ്രൻ. മൂന്നാം ക്ലാസിൽ പഠിക്കുന്ന ഒരു മകളുണ്ട്.
Last Updated : Jan 27, 2023, 8:51 PM IST