കേരളം

kerala

ETV Bharat / state

കോഴിക്കോട് മെഡിക്കൽ കോളജിൽ വീട്ടമ്മയുടെ മരണം മരുന്നിന്‍റെ പാർശ്വഫലം മൂലമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്

പനിയുമായി പ്രവേശിപ്പിക്കപ്പെട്ട വീട്ടമ്മയ്ക്ക് മരുന്ന് കുത്തിവച്ചതിന് പിന്നാലെ ആന്തരികാവയവങ്ങളുടെ പ്രവർത്തനത്തെ ബാധിച്ചുവെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പറയുന്നു.b

housewife died in kozhikode medical college  housewife died due to side effect of medicine  postmortem report of housewife died  kozhikode medical college  കോഴിക്കോട് മെഡിക്കൽ കോളജ്  കോഴിക്കോട് മെഡിക്കൽ കോളജിൽ വീട്ടമ്മയുടെ മരണം  രുന്നിന്‍റെ പാർശ്വഫലം മൂലം മരണം  പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്  വീട്ടമ്മയുടെ മരണം പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്
കോഴിക്കോട് മെഡിക്കൽ കോളജിൽ വീട്ടമ്മയുടെ മരണം മരുന്നിന്‍റെ പാർശ്വഫലം മൂലമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്

By

Published : Oct 28, 2022, 3:38 PM IST

കോഴിക്കോട്:പനി ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട വീട്ടമ്മ മരിച്ചത് മരുന്നിന്‍റെ പാർശ്വഫലത്തെ തുടർന്നെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. മരുന്ന് കുത്തിവച്ചതിന് പിന്നാലെ ആന്തരികാവയവങ്ങളുടെ പ്രവർത്തനത്തെ ബാധിച്ചു. മരുന്ന് മാറി നൽകിയിട്ടില്ലെന്നും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നു.

പോസ്റ്റ്‌മോർട്ടം പ്രാഥമിക റിപ്പോർട്ട് പൊലീസിന് കൈമാറി. ആന്തരികാവയവങ്ങളുടെ രാസപരിശോധന റിപ്പോർട്ട് കൂടി വന്നാൽ മാത്രമേ മരണത്തിന്‍റെ യഥാർഥ കാരണം വ്യക്തമാകൂ.

കൂടരഞ്ഞി സ്വദേശി സിന്ധു (45) ആണ് ബുധനാഴ്‌ച പനി ബാധിച്ച് ആശുപത്രിയിൽ പ്രവേശിക്കപ്പെട്ടതിന് പിന്നാലെ മരിച്ചത്. ബുധനാഴ്‌ച വൈകിട്ടാണ് യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് കുത്തിവയ്പ്പ് എടുത്തയുടൻ മരിക്കുകയായിരുന്നു. ചികിത്സ പിഴവിനെ തുടർന്നാണ് യുവതി മരിച്ചതെന്ന് ബന്ധുക്കൾ ആരോപണം ഉയർത്തിയിരുന്നു. ബന്ധുക്കളുടെ പരാതിയിൽ മെഡിക്കൽ കോളജ് പൊലീസ് കേസെടുത്തിരുന്നു.

Also Read: പനിയുമായി പ്രവേശിപ്പിക്കപ്പെട്ട വീട്ടമ്മ മരിച്ചു ; കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സാപ്പിഴവെന്ന് ബന്ധുക്കള്‍

ABOUT THE AUTHOR

...view details