ഹെൽമറ്റ് ധരിക്കൽ; കോടതി ഉത്തരവിൽ വെട്ടിലായി ബൈക്ക് യാത്രികർ - കോഴിക്കോട്
സ്കൂട്ടറിൽ ഹെൽമറ്റ് സൂക്ഷിക്കാൻ കഴിയുന്നത് പോലെ ബൈക്കിൽ ഹെൽമെറ്റ് വെക്കാൻ കഴിയില്ലെന്നാണ് യാത്രക്കാരുടെ പരാതി
കോഴിക്കോട്:ഇരുചക്ര വാഹനത്തിന് പിന്നിൽ ഇരിക്കുന്നവരും ഹെൽമറ്റ് ധരിക്കണമെന്ന കോടതി ഉത്തരവിൽ വെട്ടിലായത് ബൈക്ക് യാത്രക്കാർ. ഉത്തരവ് സ്വാഗതാർഹമാണെങ്കിലും നടത്തിപ്പിൽ വരുന്ന ബുദ്ധിമുട്ടാണ് ഇരുചക്ര വാഹന യാത്രക്കാർ പങ്കുവെയ്ക്കുന്നത്. പ്രധാനമായും ബൈക്ക് ഉപയോഗിക്കുന്നവരാണ് പ്രായോഗിക ബുദ്ധിമുട്ട് മുന്നോട്ട് വയ്ക്കുന്നത്. ബൈക്കിൽ രണ്ടു ഹെൽമറ്റ് വയ്ക്കാൻ സ്ഥലമില്ലാത്തതാണ് പ്രശ്നം. സ്കൂട്ടറിൽ ഹെൽമറ്റ് സൂക്ഷിക്കാൻ കഴിയുന്നത് പോലെ ബൈക്കിൽ ഹെൽമെറ്റ് വെക്കാൻ കഴിയില്ലെന്നാണ് യാത്രക്കാരുടെ പരാതി. നിയമം നടപ്പാക്കുന്നത്തിന്‍റെ പ്രയാസം ട്രാഫിക് പൊലീസും പങ്കു വയ്ക്കുന്നുണ്ട്. കേരളത്തിൽ വാഹനം ഓടിക്കുന്നവർ ഹെൽമെറ്റ് ഉപയോഗിച്ച് ശീലിച്ചിട്ടില്ലെന്നാണ് രഹസ്യമായി പൊലീസ് പറയുന്നത്. എന്നിരുന്നാലും പരിശോധന കർശനമാക്കുമെന്നും പൊലീസ് അറിയിച്ചു.