കോഴിക്കോട് : ദേശീയ പാതയിൽ തിരുവങ്ങൂരിലും, പൊയിൽക്കാവിലും ഓടിക്കൊണ്ടിരിക്കുന്ന വാഹനങ്ങൾക്ക് മുകളില്‍ മരം മുറിഞ്ഞ് വീണ് ഗതാഗതം തടസപ്പെട്ടു. ഇന്ന് പുലർച്ചെ 4 മണിക്കുണ്ടായ ശക്തമായ കാറ്റിലും മഴയിലുമാണ് മരംമുറിഞ്ഞ് വീണത്. പൂക്കാട്, ഓടിക്കൊണ്ടിരിക്കുന്ന കാറിന് മുകളിലായിരുന്നു മരം വീണത്. ആർക്കും പരിക്കില്ല.
ശക്തമായ കാറ്റും മഴയും ; കോഴിക്കോട് രണ്ടിടങ്ങളില്‍ ഓടിക്കൊണ്ടിരിക്കുന്ന വാഹനങ്ങൾക്ക് മുകളില്‍ മരം വീണു
ഓടിക്കൊണ്ടിരുന്ന കാറിനും ലോറിക്കും മുകളിലാണ് മരം വീണത്. ഇരു വാഹനങ്ങളും തകര്‍ന്നു. ആര്‍ക്കും പരിക്കില്ല
ശക്തമായ കാറ്റും മഴയും ; കോഴിക്കോട് രണ്ടിടങ്ങളില്‍ ഓടിക്കൊണ്ടിരിക്കുന്ന വാഹനങ്ങൾക്ക് മുകളില്‍ മരം വീണു
Also Read സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
പൊയിൽക്കാവിൽ ഓടിക്കൊണ്ടിരുന്ന ലോറിക്ക് മുകളിലാണ് വൻമരം കടപുഴകി വീണത്. ഇതോടെ ഏറെ നേരം ഗതാഗതം സ്‌തംഭിച്ചു. ഇരു വാഹനങ്ങൾക്കും തകരാര്‍ സംഭവിച്ചിട്ടുണ്ട്. കൊയിലാണ്ടിയിൽ നിന്നും കോഴിക്കോട് ബീച്ചിൽ നിന്നും ഫയർഫോഴ്‌സ് യൂണിറ്റുകള്‍ എത്തിയാണ് മരം മുറിച്ചുമാറ്റി ഗതാഗതം പുനഃസ്ഥാപിച്ചത്.