കേരളം

kerala

ETV Bharat / state

കോഴിക്കോട്‌ മഴ തുടരുന്നു; മലയോര മേഖലയില്‍ ഉരുള്‍പ്പൊട്ടല്‍ ഭീഷണി - kozhikode

ഈങ്ങാപ്പുഴയിലൂടെ കടന്നു പോകുന്ന ദേശീയ പാതയില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ഗതാഗതം പൂര്‍ണമായും നിലച്ചു

കോഴിക്കോട്‌ മഴ തുടരുന്നു  മലയോര മേഖലയില്‍ ഉരുള്‍പ്പൊട്ടല്‍ ഭീഷണി  മലയോര മേഖല  ഉരുള്‍പ്പൊട്ടല്‍ ഭീഷണി  അറബിക്കടലില്‍ രൂപപ്പെട്ട നൂനമര്‍ദം  നൂനമര്‍ദം  ഗതാഗതം നിലച്ചു  heavy rain continues kozhikode  kozhikode  heavy rain
കോഴിക്കോട്‌ മഴ തുടരുന്നു; മലയോര മേഖലയില്‍ ഉരുള്‍പ്പൊട്ടല്‍ ഭീഷണി

By

Published : Sep 7, 2020, 1:03 PM IST

Updated : Sep 7, 2020, 1:09 PM IST

കോഴിക്കോട്‌: അറബിക്കടലില്‍ രൂപപ്പെട്ട നൂനമര്‍ദത്തെ തുടര്‍ന്ന് ജില്ലയില്‍ ശക്തമായ മഴ തുടരുന്നു. മലയോര മേഖലയായ ആനക്കാംപൊയിലില്‍ ഉരുള്‍പ്പൊട്ടലുണ്ടായെങ്കിലും നാശനഷ്‌ടങ്ങളില്ല. ഇരുവഴിഞ്ഞിപ്പുഴയിലും ചാലിയാറിലും ജലനിരപ്പ് ഉയര്‍ന്നു. കോഴിക്കോട്‌ നഗരത്തിലെ റോഡുകളെല്ലാം വെള്ളക്കെട്ടിലാണ്. ജില്ലയിലെ മലയോര മേഖലയില്‍ ഉരുള്‍പൊട്ടല്‍ ഭീഷണി നിലനില്‍ക്കുന്നു. ഞായറാഴ്‌ച രാത്രി ഈങ്ങാപ്പുഴയിലൂടെ കടന്നു പോകുന്ന ദേശീയ പാതയില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ഗതാഗതം പൂര്‍ണമായും നിലച്ചു. കോഴിക്കോട്‌ നിലവില്‍ യെല്ലോ അലര്‍ട്ടാണ്.

കോഴിക്കോട്‌ മഴ തുടരുന്നു; മലയോര മേഖലയില്‍ ഉരുള്‍പ്പൊട്ടല്‍ ഭീഷണി
Last Updated : Sep 7, 2020, 1:09 PM IST

ABOUT THE AUTHOR

...view details