കേരളം

kerala

ETV Bharat / state

ആനയാംകുന്ന് സ്കൂളില്‍ എച്ച്‍വണ്‍ എന്‍വണ്‍ സ്ഥിരീകരിച്ചു; പരിശോധനാ ഫലം പുറത്ത് - പരിശോധനാ ഫലം പുറത്ത്

മണിപ്പാൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ പരിശോധന ഫലം വന്നപ്പോഴാണ് എച്ച്‍വണ്‍എന്‍വണ്‍ സ്ഥിരീകരിച്ചത്.

Mukkam  ആനയാംകുന്ന്  എച്ച്‍വണ്‍എന്‍വണ്‍  ഫേവർർ  കാലിക്കറ്റ്  കോഴിക്കോട്  പരിശോധനാ ഫലം പുറത്ത്
ആനയാംകുന്നില്‍ പടർന്ന് പിടിച്ച് എച്ച്‍വണ്‍എന്‍വണ്‍; പരിശോധനാ ഫലം പുറത്ത്

By

Published : Jan 8, 2020, 7:46 PM IST

Updated : Jan 8, 2020, 9:23 PM IST

കോഴിക്കോട്: ആനയാംകുന്ന് ഗവൺമെന്‍റ് ഹയർസെക്കൻഡറി സ്കൂളില്‍ പടര്‍ന്നു പിടിച്ച പനി എച്ച്‍വണ്‍എന്‍വണ്‍ ആണെന്ന് സ്ഥിരീകരിച്ച് ആരോഗ്യ വകുപ്പ്. മണിപ്പാൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ പരിശോധന രക്ത സാമ്പിളുകളുടെ പരിശോധനയിലാണ് പനി എച്ച്‍വണ്‍എന്‍വൺ ആണെന്ന് സ്ഥിരീകരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് സ്കൂളിലെ 42 കുട്ടികൾക്ക് പനി റിപ്പോർട്ട് ചെയ്തത്. അഞ്ച് ദിവസത്തിനിടെ 150 കുട്ടികൾക്കും 15 അധ്യാപകർക്കും പനി കണ്ടെത്തുകയായിരുന്നു. തൊട്ടടുത്ത ആനയാംകുന്ന് ഗവ. എൽ.പി സ്കൂൾ വിദ്യാർഥികൾക്കും പനി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ എൽ.പി.സ്കൂളിന് രണ്ട് ദിവസം അവധി നൽകാൻ തീരുമാനിച്ചിട്ടുണ്ട്. ഹയര്‍സെക്കണ്ടറി സ്കൂളിന് നേരത്തെ തന്നെ വെള്ളിയാഴ്ച വരെ അവധി നല്‍കിയിരുന്നു.

ആനയാംകുന്ന് സ്കൂളില്‍ എച്ച്‍വണ്‍ എന്‍വണ്‍ സ്ഥിരീകരിച്ചു; പരിശോധനാ ഫലം പുറത്ത്

അതേ സമയം, വിദ്യാർഥികൾക്ക് വ്യാപകമായി പനി പടരുന്ന സാഹചര്യത്തിൽ ആരോഗ്യ വകുപ്പും ഗ്രാമ പഞ്ചായത്തും പനി തടയാനുള്ള നടപടികൾ ശക്തമാക്കി. പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ അഡീഷണൽ ഡി.എം.ഒ ആശാ ദേവി, മെഡിക്കൽ ഓഫീസർ സജ്ന എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തിയിരുന്നു. ആനയാംകുന്ന് ഹയർ സെക്കൻഡറി സ്കൂളിലെത്തിയ സംഘം അധ്യാപകരിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചു. വെള്ളത്തിൽ നിന്നാണ് പനി പടർന്ന് പിടിച്ചതെന്നാണ് അധികൃതർ നൽകുന്ന വിവരം. പനി പടരുന്ന സാഹചര്യത്തിൽ ഇന്ന് രാവിലെ മുതൽ ആനയാംകുന്ന് സ്കൂളിൽ സമ്പൂർണ്ണ മെഡിക്കൽ ക്യാമ്പും നടക്കും. മെഡിക്കൽ കോളജിലേതുൾപ്പെടെ വിദഗ്ധ ഡോക്ടർമാർ ക്യാമ്പിൽ പങ്കെടുക്കും.

Last Updated : Jan 8, 2020, 9:23 PM IST

ABOUT THE AUTHOR

...view details