കേരളം

kerala

ETV Bharat / state

കോഴിക്കോട് വീണ്ടും എച്ച്1എന്‍1 : പന്ത്രണ്ടുകാരി മരിച്ചത് രോഗബാധയെ തുടര്‍ന്ന്, സഹോദരിക്കും വൈറസ് ബാധ

പനിയെ തുടര്‍ന്ന് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു കുട്ടി. മരണശേഷം നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്

kl_kkd_03_01_h1_n1_7203295  h1n1 death reported in kozhikode  h1n1 in kozhikode  12 year old girl died after h1n1  കോഴിക്കോട് വീണ്ടും എച്ച്1എന്‍1  കോഴിക്കോട് വീണ്ടും എച്ച്1എന്‍1പന്ത്രണ്ടുകാരി മരിച്ചത് രോഗബാധയെ തുടര്‍ന്ന്  പന്ത്രണ്ടുകാരി മരിച്ചത് എച്ച്1എന്‍1 രോഗബാധയെ തുടര്‍ന്ന്
കോഴിക്കോട് വീണ്ടും എച്ച്1എന്‍1: പന്ത്രണ്ടുകാരി മരിച്ചത് രോഗബാധയെ തുടര്‍ന്ന്, സഹോദരിക്കും വൈറസ് ബാധ

By

Published : Jun 3, 2022, 9:31 AM IST

കോഴിക്കോട് : ജില്ലയിൽ വീണ്ടും എച്ച്1എന്‍1 മരണം. കഴിഞ്ഞ ദിവസം മരിച്ച പന്ത്രണ്ട് വയസുകാരിക്കാണ് രോഗം സ്ഥിരീകരിച്ചത്. പനിയെ തുടര്‍ന്ന് മെഡിക്കല്‍ കോളജിലെ മാതൃശിശു സംരക്ഷണ വിഭാഗത്തില്‍ കുട്ടി ഒരു ദിവസം ചികിത്സയിലായിരുന്നു.

മരണശേഷം മെഡിക്കല്‍ കോളജ് ലാബില്‍ നടത്തിയ പരിശോധനയിലാണ് എച്ച്1എന്‍1 സ്ഥിരീകരിച്ചത്. കുട്ടിയുടെ സഹോദരിക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ ഈ കുട്ടിയുടെ നിലയില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് മാതൃശിശു സംരക്ഷ വിഭാഗത്തിലെ ഡോക്‌ടര്‍മാര്‍ അറിയിച്ചു.

ABOUT THE AUTHOR

...view details