കേരളം

kerala

ETV Bharat / state

Grow Vasu Case Verdict: ഗ്രോ വാസുവിനെ വെറുതെ വിട്ടു; പുറത്തുവരുന്നത് 45 ദിവസം ജയിലില്‍ കഴിഞ്ഞ ശേഷം - ഗ്രോ വാസുവിന് എതിരെ ഉണ്ടായിരുന്ന കേസ്

Grow Vasu Case: നിലമ്പൂരിൽ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജിൽ എത്തിച്ചപ്പോള്‍ ആളുകളെ കൂട്ടി ഗതാഗതം തടസപ്പെടുത്തി എന്നതായിരുന്നു ഗ്രോ വാസുവിന് എതിരെ ഉണ്ടായിരുന്ന കേസ്.

Grow verdict  Grow Vasu Case Verdict  court acquitted Grow Vasu  Grow Vasu Case Verdict court acquitted Vasu  Grow Vasu Case  Grow Vasu  ഗ്രോ വാസുവിനെ വെറുതെ വിട്ടു  കുന്ദമംഗലം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ്  ഗ്രോ വാസുവിന് എതിരെ ഉണ്ടായിരുന്ന കേസ്  ഗ്രോ വാസു
Grow Vasu Case Verdict

By ETV Bharat Kerala Team

Published : Sep 13, 2023, 12:46 PM IST

Updated : Sep 13, 2023, 12:57 PM IST

കോഴിക്കോട് : മനുഷ്യാവകാശ പ്രവർത്തകൻ ഗ്രോ വാസുവിനെ (Grow Vasu) കോടതി വെറുതെ വിട്ടു (court acquitted Grow Vasu). കുന്ദമംഗലം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് വിപി അബ്‌ദുല്‍ സത്താർ ആണ് വിധി പറഞ്ഞത്. വാസുവിനെ വെറുതെ വിടുന്നു എന്ന ഒറ്റ വരി വിധി പ്രസ്‌താവമാണ് മജിസ്ട്രേറ്റ് നടത്തിയത്. (Grow Vasu Case Verdict).

കഴിഞ്ഞ 45 ദിവസമായി ജില്ല ജയിലിൽ കഴിയുകയായിരുന്നു ഗ്രോ വാസു. ജൂലൈ 29നാണ് ആദ്യ റിമാൻഡ് നടന്നത്. പൊലീസ് ചുമത്തിയ 143, 147, 149, 253 വകുപ്പുകൾ തള്ളി കോടതി. വാസുവിനെതിരെയുള്ള കുറ്റങ്ങൾ കുറ്റങ്ങൾ തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടു. കോടതിയിൽ മുദ്രാവാക്യം വിളിച്ചത് നിയമത്തോടുള്ള വെല്ലുവിളി ആണെങ്കിലും വയസ്സും (94) 45 ദിവസം ജയിൽവാസം അനുഭവിച്ചതും കോടതി കണക്കിലെടുത്തെന്ന് അനുമാനം.

നിലമ്പൂരിൽ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജിൽ എത്തിച്ചപ്പോൾ ആശുപത്രി പരിസരത്ത് ആളുകളെ സംഘടിപ്പിച്ച് ഗതാഗത തടസം ഉണ്ടാക്കിയെന്ന കേസിലാണ് വിധി (Grow Vasu Case). മെഡിക്കൽ കോളജ് പൊലീസ് വാറന്‍റ് പുറപ്പെടുവിച്ചതിനെ തുടർന്ന് അറസ്റ്റിലായ കേസിലെ ഒന്നാം പ്രതി ഗ്രോ വാസു ജാമ്യം സ്വീകരിക്കാനോ, പിഴയടച്ച് കേസ് തീർപ്പാക്കാനോ തയ്യാറാവാതിരുന്നതിനെ തുടർന്നാണ് ജയിലിലായത്. വാസുവിനെ സാക്ഷിമൊഴികൾ വായിച്ചു കേൾപ്പിച്ച ശേഷം കോടതി കൂടുതൽ വാദം കേൾക്കാനായി ചൊവ്വാഴ്‌ചത്തേക്ക് മാറ്റുകയായിരുന്നു.

സാക്ഷികളെയോ, തെളിവുകളോ ഹാജരാക്കാനുണ്ടോ എന്ന് ചൊവ്വാഴ്‌ച കോടതി ചോദിച്ചപ്പോൾ ഇല്ലെന്ന് കേസ് സ്വയം വാദിക്കുന്ന വാസു പറഞ്ഞു. കേസിലെ മറ്റു പ്രതികൾ എന്തുചെയ്‌തു എന്നു കോടതി ചോദിച്ചപ്പോൾ ആകെയുള്ള 20 പ്രതികളിൽ 17 പേരെ കോടതി വെറുതേ വിട്ടിരുന്നതായും രണ്ടുപേർ 200 രൂപ വീതം പിഴയടച്ചതായും പ്രോസിക്യൂഷൻ വ്യക്തമാക്കി.

ഔദ്യോഗിക സാക്ഷികൾ മാത്രമല്ലേ പ്രോസിക്യൂഷന് അനുകൂലമായി മൊഴി നൽകിയിട്ടുള്ളത് എന്നും കോടതി ചോദിച്ചു. പ്രകടനം നടക്കുന്നത് കണ്ടു, പ്രകടനത്തിലുള്ളവരെ കണ്ടില്ല എന്നാണ് സ്വതന്ത്ര സാക്ഷി പറഞ്ഞതെന്നും കോടതി ഓർമിപ്പിച്ചു. ഔദ്യോഗിക സാക്ഷികൾ നിങ്ങൾക്ക് അനുകൂലമായല്ലേ പറയൂ എന്നും കോടതി പരാമർശിച്ചു. വാസു ഒരു തരത്തിലും വഴങ്ങാതായതോടെ കേസ് വിധി പറയാൻ ഇന്നത്തേക്ക് മാറ്റുകയായിരുന്നു. കോടതിയിലും മുദ്രാവാക്യം തുടരുന്ന സാഹചര്യത്തിൽ വാസു ഇന്ന് ഹാജരാകേണ്ട എന്ന് അറിയിച്ച കോടതി, നടപടികൾ വീഡിയോ കോൺഫറൻസ് വഴിയാണ് നടപ്പാക്കിയതും.

Last Updated : Sep 13, 2023, 12:57 PM IST

ABOUT THE AUTHOR

...view details