കേരളം

kerala

ETV Bharat / state

Grow Vasu Against Pinarayi Government : 'പിണറായി സർക്കാർ മനുഷ്യരെ കൊല്ലുന്നത് കാട്ടുമുയലിനെ കൊല്ലുന്നതുപോലെ' : ജയിൽ മോചിതനായി ഗ്രോ വാസു - Grow Vasu Released from Jail

Human Rights Activist Grow Vasu Against Pinarayi Government: 300 കോടിക്ക് വേണ്ടിയാണ് സര്‍ക്കാര്‍ എട്ട് കൊലപാതകങ്ങൾ നടത്തിയതെന്ന് ഗ്രോ വാസു

Grow Vasu  Grow Vasu Against Pinarayi Government  Pinarayi Government  Pinarayi  Human Right Activist  Judicial Investigation  പിണറായി സർക്കാർ  മനുഷ്യരെ കൊല്ലുന്നത് കാട്ടുമുയലിനെ കൊല്ലുന്നതുപോലെ  ജയിൽ മോചിതനായി ഗ്രോ വാസു  ഗ്രോ വാസു  മനുഷ്യാവകാശ പ്രവർത്തകൻ  മനുഷ്യാവകാശ പ്രവർത്തകർ  സഖാവ് വർ​ഗീസിന്‍റെ കൊലപാതകി
Grow Vasu Against Pinarayi Government

By ETV Bharat Kerala Team

Published : Sep 13, 2023, 6:12 PM IST

ഗ്രോ വാസു പ്രതികരിക്കുന്നു

കോഴിക്കോട് : 45 ദിവസത്തെ ജയിൽവാസത്തിന് ശേഷം മനുഷ്യാവകാശ പ്രവർത്തകൻ (Human Right Activist) ഗ്രോ വാസു (Grow Vasu) മോചിതനായി. പുറത്തിറങ്ങിയ അദ്ദേഹം സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് രംഗത്തെത്തി. പിണറായി വിജയന്‍ സർക്കാർ (Pinarayi Government) മനുഷ്യരെ കൊല്ലുന്നത് കാട്ടുമുയലിനെ കൊല്ലുന്നതുപോലെയാണെന്നായിരുന്നു കുറ്റപ്പെടുത്തല്‍. ആ നീതി നിഷേധത്തോടുള്ള പോരാട്ടമായിരുന്നു ജയിൽവാസമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു (Grow Vasu Against Pinarayi Government).

ജയിലിന് മുന്നിൽ മനുഷ്യാവകാശ പ്രവർത്തകർ മുദ്രാവാക്യങ്ങളോടെയാണ് ​ഗ്രോ വാസുവിനെ വരവേറ്റത്. കരുളായി കൊലപാതകത്തിൽ ജുഡീഷ്യൽ അന്വേഷണം (Judicial Investigation) നടത്തണമെന്നും കൊലപാതകികളെ ശിക്ഷിച്ച് അവരെ ജനം തിരിച്ചറിയണമെന്നും ഗ്രോ വാസു ആവശ്യപ്പെട്ടു. വെറും 300 കോടിക്ക് വേണ്ടിയാണ് എട്ട് കൊലപാതകങ്ങൾ നടത്തിയത്. സംഘപരിവാരങ്ങളും കമ്മ്യൂണിസ്‌റ്റ് സർക്കാരും ഇതിനുവേണ്ടി യോജിച്ചുവെന്നും കൊല്ലണമെന്ന് മുൻകൂട്ടി നിശ്ചയിച്ചാണ് നെഞ്ചിലേക്ക് തന്നെ വെടിയുതിർത്തതെന്നും ഗ്രോ വാസു ആരോപിച്ചു.

സഖാവ് വർ​ഗീസിന്‍റെ കൊലപാതകികളെ ശിക്ഷിക്കാൻ അഹോരാത്രം പണിയെടുത്തിരുന്നു. രണ്ട്‌ വർഷം കഴിഞ്ഞ് അവരെ വിട്ടയച്ചു. രണ്ട് ദിവസം കഴിഞ്ഞ് വിട്ടാലും പ്രശ്‌നമില്ല. ഈ കൊലപാതകികളെ ജനങ്ങൾ മനസിലാക്കണമെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ 94 വയസായി. 100 വയസുവരെ ജീവിച്ചാലും രാജ്യത്ത് വിമോചനത്തിന് വേണ്ടി മുദ്രാവാക്യം വിളിച്ചുകൊണ്ടേയിരിക്കുമെന്നും ​ഗ്രോ വാസു കൂട്ടിച്ചേര്‍ത്തു.

Also Read: GROW Vasu case| 'ഇൻക്വിലാബ് സിന്ദാബാദ്', കോടതി വരാന്തയില്‍ വീണ്ടും മുദ്രാവാക്യം വിളിച്ച് ഗ്രോ വാസു... തടയാതെ പൊലീസ്

ഗ്രോ വാസുവിന്‍റെ അറസ്‌റ്റ് :നിലമ്പൂരിൽ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജിൽ എത്തിച്ചപ്പോൾ ആശുപത്രി പരിസരത്ത് ആളുകളെ സംഘടിപ്പിച്ച് ഗതാഗത തടസം ഉണ്ടാക്കിയെന്ന കേസിലാണ് ഗ്രോ വാസുവിനെ ബുധനാഴ്‌ച (13.09.2023) കോടതി വെറുതെ വിട്ടത്. കുന്ദമംഗലം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് വിപി അബ്‌ദുല്‍ സത്താറാണ് കേസില്‍ വിധി പറഞ്ഞത്. വാസുവിനെ വെറുതെ വിടുന്നു എന്ന ഒറ്റവരി വിധി പ്രസ്‌താവമാണ് മജിസ്ട്രേറ്റ് നടത്തിയത്.

കഴിഞ്ഞ 45 ദിവസമായി ജില്ല ജയിലിൽ കഴിയുകയായിരുന്നു മനുഷ്യാവകാശ പ്രവര്‍ത്തകനായ ഗ്രോ വാസു. ജൂലൈ 29നാണ് ആദ്യ റിമാൻഡ് നടക്കുന്നത്. എന്നാല്‍ പൊലീസ് ചുമത്തിയ 143, 147, 149, 253 വകുപ്പുകൾ കോടതി തള്ളിയിരുന്നു. മാത്രമല്ല വാസുവിനെതിരെയുള്ള കുറ്റങ്ങൾ തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെടുകയും ചെയ്‌തു. കോടതിയിൽ മുദ്രാവാക്യം വിളിച്ചത് നിയമത്തോടുള്ള വെല്ലുവിളിയാണെങ്കിലും വയസ്സും (94) 45 ദിവസം ജയിൽവാസം അനുഭവിച്ചതും കോടതി കണക്കിലെടുത്തു.

വാറന്‍റ് പുറപ്പെടുവിച്ചതിനെ തുടർന്ന് അറസ്റ്റ് ചെയ്യപ്പെട്ട ഗ്രോ വാസു, താന്‍ ഒന്നാം പ്രതിയായ കേസില്‍ ജാമ്യം സ്വീകരിക്കാനോ, പിഴയടച്ച് കേസ് തീർപ്പാക്കാനോ തയ്യാറാവാതിരുന്നതിനെ തുടർന്നാണ് ജയിലിലാവുന്നത്.

ABOUT THE AUTHOR

...view details