കോഴിക്കോട് :പാലപ്പിള്ളിയിൽ കാട്ടാനയുടെ ആക്രമണത്തിൽ മരിച്ച ആർ ആർ ടി വാച്ചർ ഹുസൈന്റെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം നൽകുമെന്ന് വനം മന്ത്രി എകെ ശശീന്ദ്രൻ. അഞ്ച് ലക്ഷം രൂപ നാളെ നേരിട്ടെത്തി കുടുംബത്തിന് കൈമാറും. ബാക്കി തുക വൈകാതെ നൽകുമെന്നും ഇതുവരെയുള്ള ആശുപത്രി ചെലവ് സർക്കാർ വഹിക്കുമെന്നും മന്ത്രി അറിയിച്ചു.
കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഹുസൈന്‍റെ ആശ്രിതര്‍ക്ക് 10 ലക്ഷം രൂപ ധനസഹായം - ആർ ആർ ടി വാച്ചർ
തൃശൂര്‍ പാലപ്പിള്ളിയില്‍ ജനവാസമേഖലയില്‍ ഇറങ്ങിയ കാട്ടാനകളെ തുരത്താന്‍ വയനാട് ബത്തേരിയില്‍ നിന്ന് കുങ്കിയാനകളുമായി എത്തിയ സംഘത്തിലെ ഉദ്യോഗസ്ഥനാണ് കഴിഞ്ഞ ദിവസം ചികിത്സയിലിരിക്കെ മരിച്ചത്. താത്കാലിക വനം വകുപ്പ് ഉദ്യോഗസ്ഥന്‍റെ മരണത്തില്‍ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനം
തൃശൂര്‍ പാലപ്പിള്ളിയിലെ ജനവാസ മേഖലയിലിറങ്ങിയ കാട്ടാനയെ തുരത്താന്‍ കുങ്കിയാനകളുമായി ബത്തേരിയില്‍ നിന്ന് പോയ വനം വകുപ്പിന്‍റെ ആര്‍ ആര്‍ ടി അംഗമായിരുന്നു മുക്കം സ്വദേശി ഹുസൈന്‍. കാട്ടാനയുടെ ആക്രമണത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസമാണ് ഹുസൈന്‍ മരിച്ചത്. കുറുക്കന്‍മൂല കടുവ വിഷയത്തിലടക്കം ആര്‍ ആര്‍ ടി യുടെ പ്രധാനപ്പെട്ട എല്ലാ ദൗത്യങ്ങളിലും മുന്‍ നിരയിലുണ്ടായിരുന്ന ഉദ്യോഗസ്ഥന്‍ കൂടിയായിരുന്നു ഹുസൈന്‍.
Also read: കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന വനം വകുപ്പ് ഉദ്യോഗസ്ഥന്‍ മരിച്ചു