കോഴിക്കോട്: കരിപ്പൂർ അന്താരാഷ്ട വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 33 ലക്ഷം രൂപ വില വരുന്ന 726.980 ഗ്രാം സ്വർണമിശ്രിതം കോഴിക്കോട് കസ്റ്റംസ് പ്രിവന്‍റീവ് വിഭാഗം പിടികൂടി. ദുബായിൽ നിന്നും എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാനത്തിൽ ശനിയാഴ്‌ച പുലർച്ചെ അഞ്ച് മണിയോട് കൂടി കരിപ്പൂർ വിമാനത്താവളത്തിൽ വന്നിറങ്ങിയ കോഴിക്കോട് വടകര സ്വദേശിയിൽ നിന്നാണ് ശരീരത്തിൽ ഒളിപ്പിച്ച നിലയിൽ സ്വർണ്ണമിശ്രിതം കണ്ടെടുത്തത്.
കരിപ്പൂർ വിമാനത്താവളത്തിൽ 33 ലക്ഷം രൂപയുടെ സ്വർണമിശ്രിതം പിടികൂടി - എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാനം
കോഴിക്കോട് വടകര സ്വദേശിയിൽ നിന്നാണ് ശരീരത്തിൽ ഒളിപ്പിച്ച നിലയിൽ 726.980 ഗ്രാം സ്വർണ്ണമിശ്രിതം കോഴിക്കോട് കസ്റ്റംസ് പ്രിവന്‍റീവ് വിഭാഗം പിടികൂടിയത്
കരിപ്പൂർ വിമാനത്താവളത്തിൽ 33 ലക്ഷം രൂപ വില വരുന്ന സ്വർണ്ണമിശ്രിതം പിടികൂടി
ALSO READ:കാട്ടാക്കടയിൽ ക്രൈസ്‌തവ ദേവാലയങ്ങളിൽ മോഷണം
കസ്റ്റംസ് അസിസ്റ്റന്‍റ് കമ്മിഷണർ രാജന്‍റെ നിർദേശപ്രകാരം സൂപ്രണ്ടുമാരായ പ്രവീൺകുമാർ കെ.കെ, സന്തോഷ് ജോൺ , ഇൻസ്പെക്ടർമാരായ പ്രതീഷ് എം, മുഹമ്മദ് ഫൈസൽ ഇ, എന്നിവരടങ്ങുന്ന സംഘമാണ് സ്വർണ്ണം പിടികൂടിയത്.