കേരളം

kerala

ETV Bharat / state

ആടുകൾ കൂട്ടത്തോടെ രോഗം ബാധിച്ച് ചത്തൊടുങ്ങുന്നു; കർഷകർ പ്രതിസന്ധിയിൽ

ആട് വളർത്തലിലൂടെ ഉപജീവനമാർഗം കണ്ടെത്തിയിരുന്ന മാവൂർ ഊർക്കടവിലെ കർഷകരാണ് ഇതോടെ കടക്കെണിയിലാകാൻ പോകുന്നത്. കഴിഞ്ഞ ഒരാഴ്‌ചക്കിടെയാണ് ആടുകൾ കുഴഞ്ഞ് വീണ് ചാകാൻ തുടങ്ങിയത്

goat farmers in crisis in kozhikode  goat farmers in crisis  kozhikode goat death  ആടുകൾ കൂട്ടത്തോടെ ചത്തൊടുങ്ങുന്നു  കോഴിക്കോട് ആടുകൾ ചത്തു  മാവൂർ ഊർക്കടവ്  mavoor
ആടുകൾ കൂട്ടത്തോടെ ചത്തൊടുങ്ങുന്നു; കർഷകർ പ്രതിസന്ധിയിൽ

By

Published : Mar 23, 2021, 12:35 PM IST

കോഴിക്കോട്:ആടുകൾ കൂട്ടത്തോടെ ചത്തൊടുങ്ങുന്നത് കർഷകരെ പ്രതിസന്ധിയിലാക്കുന്നു. ആട് വളർത്തലിലൂടെ ഉപജീവനമാർഗം കണ്ടെത്തിയിരുന്ന മാവൂർ ഊർക്കടവിലെ കർഷകരാണ് ഇതോടെ കടക്കെണിയിലേക്ക് നീങ്ങുന്നത്. കഴിഞ്ഞ ഒരാഴ്‌ചക്കിടെയാണ് ആടുകൾ കുഴഞ്ഞ് വീണ് ചാകാൻ തുടങ്ങിയത്.

ആടുകൾ കൂട്ടത്തോടെ ചത്തൊടുങ്ങുന്നു; കർഷകർ പ്രതിസന്ധിയിൽ

അരീക്കുഴിയിൽ സുബൈറിന്‍റെ 19 ആടുകളാണ് ചത്തത്. മറ്റ് ആടുകൾക്കും രോഗം ബാധിച്ചിട്ടുണ്ട്. പ്രദേശവാസിയായ അരീക്കുഴിയിൽ അബ്‌ദുൽ നാസറിന്‍റെ നാല് ആടുകളും രോഗം ബാധിച്ച് ചത്തു. കൂടാതെ അരീക്കുഴിയിൽ ശ്രീജ, മേടംതറോൽ മൈമൂന,അരീക്കുഴി ശിഹാബ്, മേടം തറോൽ പത്മിനി, മേടം തറോൽ വിശാല, മണ്ഡകത്തിങ്ങൽ മേത്തൽ വൽസല, മേടം തറോൽ മേത്തൽ മീന എന്നീ കർഷകരുടെ ആടുകൾക്കും രോഗം ബാധിച്ചിട്ടുണ്ട്. ഒരു മാസം മുമ്പ് അരീക്കുഴിയിൽ സുബൈറിന് പ്രളയ ദുരിതാശ്വാസത്തിന്‍റെ ഭാഗമായി ആറ് ആട്ടിൻ കുട്ടികളെ ഗ്രാമ പഞ്ചായത്തിൽ നിന്നും ലഭിച്ചിരുന്നു. ഇവയ്‌ക്കാണ് ആദ്യം രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങിയത്. ഈ ആടുകളിൽ നിന്നും മറ്റ് ആടുകളിലേക്ക് രോഗം പകർന്നതായാണ് സംശയിക്കുന്നത്.

ശക്തമായ ചുമയും മൂക്കൊലിപ്പും വിശപ്പില്ലായ്‌മയും പനിയുമാണ് രോഗലക്ഷണം. പിന്നീട് ദിവസങ്ങൾക്കുള്ളിൽ കുഴഞ്ഞ് വീണ് ചാകും. ആടുകൾ ചാകാൻ തുടങ്ങിയതോടെ മാവൂർ കൽപ്പള്ളിയിലെ മൃഗാശുപത്രിയിലെ ഡോക്‌ടർ സ്ഥലത്തെത്തി പരിശോധിച്ച് മരുന്ന് നൽകിയെങ്കിലും യാതൊരു മാറ്റവും ഉണ്ടായില്ലെന്നാണ് കർഷകർ പറയുന്നത്. രോഗലക്ഷണം വച്ച് ആട് വസന്തയാകാമെന്നാണ് മൃഗാശുപത്രി അധികൃതർ പറയുന്നത്. മിക്ക കർഷകരും ആട് ഗ്രാമം പദ്ധതി വഴിയും കടമെടുത്തുമാണ് ആടുകളെ വളർത്തുന്നത്.

ABOUT THE AUTHOR

...view details