കോഴിക്കോട്: അജ്ഞാത രോഗം ബാധിച്ച് വിദ്യാർഥിനി മരിച്ച സംഭവത്തിൽ രോഗം സ്ഥിരീകരിക്കാനായില്ല. കൂത്താളി ഗ്രാമ പഞ്ചായത്തിലെ സനുഷ എന്ന ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയാണ് കഴിഞ്ഞ ദിവസം മരിച്ചത്. പെൺകുട്ടിയുടെ രണ്ട് ബന്ധുക്കൾ സമാന രോഗ ലക്ഷണങ്ങളോടെ കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.
പേരാമ്പ്രയിലെ പതിനാലുകാരിയുടെ മരണം; രോഗം സ്ഥിരീകരിക്കാനായില്ല
ശക്തമായ വയറിളക്കത്തെയും ഛർദ്ദിയെയും തുടർന്ന് സനുഷയെ ഒരാഴ്ച മുമ്പ് പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. രോഗം മൂർച്ഛിച്ചതോടെ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടും പോകും വഴിയാണ് സനുഷ മരണപ്പെട്ടത്.
ശക്തമായ വയറിളക്കത്തെയും ഛർദ്ദിയെയും തുടർന്ന് സനുഷയെ ഒരാഴ്ച മുമ്പ് പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. രോഗം മൂർച്ഛിച്ചതോടെ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് കൊണ്ടും പോകും വഴിയാണ് സനുഷ മരണപ്പെട്ടത്. പിന്നീട് രോഗം സ്ഥിരീകരിക്കുന്നതിനായി മൃതദേഹം പോസ്റ്റുമോർട്ടത്തിന് അയച്ചിരുന്നു. എന്നാൽ, പോസ്റ്റുമോർട്ടം റിപ്പോർട്ട് ഇതുവരെ ലഭിച്ചിട്ടില്ല.
രോഗം സ്ഥിരീകരിക്കുന്നതിനായി ആന്തരികാവയവ സാമ്പിളുകൾ പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചിട്ടുണ്ട്. എന്നാൽ, പരിശോധനാഫലം ലഭിക്കാൻ വൈകുമെന്നാണ് അധികൃതർ പറയുന്നത്. അതേ സമയം സമാന രോഗലക്ഷണങ്ങളോടെ കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരിക്കുന്ന സനുഷയുടെ സഹോദരിയും മാതൃ പിതാവും സുഖം പ്രാപിച്ച് വരുന്നതായി ആശുപത്രി അധികൃതർ അറിയിച്ചു. ഇവരുടെ വീട്ടിലെ കിണർ വെള്ളം പരിശോധനയ്ക്കായി കോഴിക്കോട് റീജിനൽ അനലെറ്റിക്കൽ ലാബിലേക്ക് അയച്ചിട്ടുണ്ട്.