കേരളം

kerala

ETV Bharat / state

ഗാഡ്‌ഗിൽ കമ്മിറ്റി റിപ്പോർട്ട്; ജനദ്രോഹമല്ലാത്ത അഭിപ്രായങ്ങൾ സ്വീകരിക്കണമെന്ന് മുല്ലപ്പള്ളി - ജനദ്രോഹമല്ലാത്ത അഭിപ്രായങ്ങൾ സ്വീകരിക്കണമെന്ന് മുല്ലപ്പള്ളി

പ്രളയത്തിന് ശേഷം കുറച്ച് കാലത്തേക്ക് ക്വാറികള്‍ക്കുള്ള അനുമതി റദ്ദ് ചെയ്തുവെങ്കിലും ഇപ്പോള്‍ വീണ്ടും അനുമതി നല്‍കിയെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍.

ഗാഡ്‌ഗിൽ കമ്മിറ്റി റിപ്പോർട്ട്; ജനദ്രോഹമല്ലാത്ത അഭിപ്രായങ്ങൾ സ്വീകരിക്കണമെന്ന് മുല്ലപ്പള്ളി

By

Published : Sep 3, 2019, 3:30 PM IST

Updated : Sep 4, 2019, 8:03 AM IST

കോഴിക്കോട്: ഗാഡ്‌ഗിൽ കമ്മിറ്റി റിപ്പോർട്ട് വിശദമായി പഠിച്ച ശേഷം സ്വീകാര്യമായവ സ്വീകരിക്കണമെന്ന് യുഡിഎഫ് സംസ്ഥാന കമ്മിറ്റി തീരുമാനിച്ചതായി കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ. എന്നാൽ എൽഡിഎഫ് സർക്കാർ ഇതല്ല ചെയ്യുന്നതെന്നും ക്വാറികൾക്ക് പ്രവർത്തിക്കാൻ വേണ്ട സഹായമാണ് ഇപ്പോഴുള്ളതെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നടപടികൾക്കെതിരേ യുഡിഎഫ് നടത്തുന്ന രാപകൽ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രളയത്തിന് ശേഷം കുറച്ച് കാലത്തേക്ക് ക്വാറികൾക്കുള്ള ലൈസൻസ് റദ്ദ് ചെയ്തെങ്കിലും ഇപ്പോൾ അനുമതി നൽകിയിട്ടുണ്ട്. മാത്രവുമല്ല ക്വാറികൾ അനുവദിക്കാനുള്ള ദൂപരിധിയും വെട്ടിച്ചുരുക്കുകയും ചെയ്തു. കവളപ്പാറയിലും പുത്തുമലയിലും ഇതാണ് സംഭവിച്ചത്. ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാൻ സർക്കാർ എന്ത് നടപടി സ്വീകരിച്ചുവെന്നും അദ്ദേഹം ചോദിച്ചു.

ഗാഡ്‌ഗിൽ കമ്മിറ്റി റിപ്പോർട്ട്; ജനദ്രോഹമല്ലാത്ത അഭിപ്രായങ്ങൾ സ്വീകരിക്കണമെന്ന് മുല്ലപ്പള്ളി
Last Updated : Sep 4, 2019, 8:03 AM IST

ABOUT THE AUTHOR

...view details