കോഴിക്കോട്: നാദാപുരത്ത് കുടുംബത്തിലെ നാല് പേര്‍ക്ക് തീ പൊള്ളലേറ്റ സംഭവത്തില്‍ ചികിത്സയിലായിരുന്ന വീട്ടമ്മയും മരിച്ചു. കീറിയ പറമ്പത്ത് രാജുവിന്‍റെ ഭാര്യ റീനയാണ് മരിച്ചത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയിലായിരുന്നു മരണം. ഇതോടെ ചെക്യാട് തീ പൊള്ളലേറ്റ് മരിച്ചവരുടെ എണ്ണം മൂന്നായി.
നാദാപുരത്ത് കുടുംബത്തിലെ നാല് പേര്‍ക്ക് തീപ്പൊള്ളലേറ്റ സംഭവത്തില്‍ മരണം മൂന്നായി - nadapuram
കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന രാജുവിന്‍റെ ഭാര്യ റീനയാണ് മരിച്ചത്
നാദാപുരത്ത് കുടുംബത്തിലെ നാല് പേര്‍ക്ക് തീപ്പൊള്ളലേറ്റ സംഭവം; മരണം മൂന്നായി
ഭർത്താവ് രാജു, മകൻ സ്റ്റാലിഷ് എന്നിവർ കഴിഞ്ഞ ദിവസം മരിച്ചിരുന്നു. ചൊവ്വാഴ്‌ച പുലര്‍ച്ചെ രണ്ടരയോടെയാണ് ദുരന്തമുണ്ടായത്. ഭാര്യയും മക്കളും ഉറങ്ങിക്കിടന്നപ്പോള്‍ ഭര്‍ത്താവ് രാജന്‍ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയതാകാമെന്നാണ് പൊലീസ് നല്‍കുന്ന സൂചന. ഇളയമകന്‍ സ്‌റ്റെഫിന്‍റെ നില അതീവ ഗുരുതരമായി തുടരുന്നു