എല്ലാ ഫ്ലക്‌സുകളും നിരോധിക്കരുതെന്ന് സൈൻ പ്രിന്‍റിംഗ് ഇൻഡസ്ട്രീസ് അസോസിയേഷൻ
റീസൈക്കിൾ ചെയ്യാവുന്ന ഫ്ലക്‌സുകൾ നിരോധിക്കേണ്ടതില്ല.
എല്ലാ ഫ്ലക്‌സുകളും നിരോധിക്കരുതെന്ന് സൈൻ പ്രിന്‍റിംഗ് ഇൻഡസ്ട്രീസ് അസോസിയേഷൻ
കോഴിക്കോട്: റീസൈക്കിൾ ചെയ്യാവുന്ന ഫ്ലക്‌സുകൾ നിരോധിച്ചത് ശാസ്‌ത്രീയ പഠനമില്ലാതെയാണെന്ന് സൈൻ പ്രിന്‍റിംഗ് ഇൻഡസ്ട്രീസ് അസോസിയേഷൻ. നിലവിൽ എല്ലാ സ്ഥാപനങ്ങളും ബയോഡീഗ്രേഡബിൾ കടലാസിൽ മാത്രമേ താൽക്കാലിക ആവശ്യത്തിനുള്ള ഫ്ലക്‌സുകൾ പ്രിന്‍റ് ചെയ്യാറുള്ളൂ. വലിയ ഹോർഡിംഗുകളിലേക്കാണ് സാധാരണ ഫ്ലക്‌സ് പേപ്പറിൽ പ്രിന്‍റ് ചെയ്യാറുള്ളതെന്നും അസോസിയേഷൻ ജില്ലാപ്രസിഡന്‍റ് എപി ജെയ്‌സൽ വാർത്താസമ്മേളനത്തിൽ അറിയിച്ചു.