കോഴിക്കോട് :ചെറുവണ്ണൂരില്‍ വന്‍ തീപിടിത്തം. പെയിന്‍റ് ഗോഡൗണിലാണ് അഗ്നിബാധ. ആളപായമില്ല. ഇന്ന് (ഓഗസ്റ്റ്23) വൈകിട്ട് ആറുമണിയോടെയായിരുന്നു അപകടം. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
കോഴിക്കോട് പെയിന്‍റ് ഗോഡൗണില്‍ തീപിടിത്തം, അണയ്ക്കാന്‍ ശ്രമം തുടരുന്നു - kozhikode news updates
ഗോഡൗണിലെ അസംസ്‌കൃത വസ്‌തുക്കളിലേക്ക് തീ വ്യാപിച്ചത് ആശങ്ക പടര്‍ത്തി. തീയണയ്ക്കാന്‍ അഗ്‌നി രക്ഷാസേനയുടെ ശ്രമം ഊര്‍ജിതം
കോഴിക്കോട് പെയിന്‍റ് ഗോഡൗണില്‍ തീപിടിത്തം
ഗോഡൗണിലെ അസംസ്‌കൃത വസ്‌തുക്കളില്‍ തീ ആളിപ്പടര്‍ന്നതിനാല്‍ സമീപ പ്രദേശങ്ങളിലെ വൈദ്യുതി വിച്ഛേദിക്കുകയും ഗോഡൗണിന് സമീപമുള്ള നാല് വീടുകളിലെ ആളുകളെ ഒഴിപ്പിക്കുകയും ചെയ്തു. കോഴിക്കോട്, മലപ്പുറം ജില്ലകളിലെ വിവിധയിടങ്ങളില്‍ നിന്നെത്തിയ അഗ്‌നി രക്ഷാസേന തീ നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമം തുടരുകയാണ്.
also read:കൊല്ലം മേയറുടെ ഓഫിസ് മുറിയില്‍ തീപിടിത്തം, ഫയലുകളും ഫർണിച്ചറുകളും കത്തി നശിച്ചു