കോഴിക്കോട് : വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ സുരക്ഷാ ക്രമീകരണങ്ങളുടെ പരിശോധന ശക്തമാക്കി ഫയർ ഫോഴ്സ്. നഗരത്തിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നോട്ടീസ് നൽകി അവയുടെ ന്യൂനതകൾ പരിഹരിക്കാൻ ഒരു മാസം കാലാവധി നൽകിയിരിക്കുകയാണ് ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർ. ഇക്കാലയളവിൽ കെട്ടിടത്തിൽ സുരക്ഷാ ക്രമീകരങ്ങൾ നടത്തിയില്ലെങ്കിൽ കെട്ടിടങ്ങൾക്ക് എൻ ഒ സി നൽകേണ്ടെന്നാണ് ഫയർ ഫോഴ്സ് തീരുമാനം.
വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പരിശോധന കർശനമാക്കി ഫയർ ഫോഴ്സ്
കെട്ടിടത്തിൽ സുരക്ഷാ ക്രമീകരങ്ങൾ നടത്തിയില്ലെങ്കിൽ കെട്ടിടങ്ങൾക്ക് എൻ ഒ സി നൽകേണ്ടെന്നാണ് ഫയർ ഫോഴ്സ് തീരുമാനം. സ്വകാര്യ ട്യൂഷൻ സെന്‍റർ മുതൽ വിവിധ കോച്ചിങ് സെന്‍ററുകൾക്കാണിപ്പോൾ നോട്ടീസ് നൽകിയിട്ടുള്ളത്.
സ്വകാര്യ ട്യൂഷൻ സെന്‍റർ മുതൽ വിവിധ കോച്ചിങ് സെന്‍ററുകൾക്കാണിപ്പോൾ നോട്ടീസ് നൽകിയിട്ടുള്ളത്. സുരക്ഷാ മാനദണ്ഡങ്ങളായ ഫയർ എസ്റ്റിങ്യുഷർ സ്ഥാപിക്കുക, കെട്ടിടത്തിന് മുന്നിലൂടെയും പിന്നിലൂടെയും കോണി പടികൾ സ്ഥാപിക്കുക, കെട്ടിടത്തിന്‍റെ ടെറസിൽ ഷീറ്റ് ഇട്ടു മറക്കാതിരിക്കുക എന്നിവ പാലിക്കണം.
ഇത്തരം മാനദണ്ഡങ്ങൾ പാലിക്കാത്തവരുടെ ലൈസൻസ് റദ്ദ് ചെയ്യുന്നതുൾപ്പടെയുള്ള നടപടികളിലേക്ക് ഫയർ ഫോഴ്സ് നീങ്ങുമെന്നു ബീച്ച് ഫയർ സ്റ്റേഷൻ ഓഫീസർ പി. അജിത്കുമാർ പറഞ്ഞു. പരിശോധനയുടെ ആദ്യ ഘട്ടം എന്ന നിലയിലാണ് സ്വകാര്യ സ്ഥാപനങ്ങളിൽ പരിശോധന നടത്തിയതെന്നും അടുത്ത ഘട്ടത്തിൽ സർക്കാർ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പരിശോധന നടത്തുമെന്നും അജിത്കുമാർ കൂട്ടിച്ചേർത്തു