കേരളം

kerala

ETV Bharat / state

ആ സർട്ടിഫിക്കറ്റുകൾ തിരികെ ലഭിച്ചു, ആതിരക്ക് ഇനി പഠിക്കാം - ആ സർട്ടിഫിക്കറ്റുകൾ തിരികെ ലഭിച്ചു, ആതിരക്ക് ഇനി പഠിക്കാം

ഹോസ്റ്റൽ മുറിയിലുണ്ടായ മാനസിക പീഡനത്തെ തുടർന്നാണ് ആതിരക്ക് കോഴ്‌സ് ഉപേക്ഷിക്കേണ്ടി വന്നത്

ആ സർട്ടിഫിക്കറ്റുകൾ തിരികെ ലഭിച്ചു, ആതിരക്ക് ഇനി പഠിക്കാം

By

Published : Aug 22, 2019, 4:51 PM IST

Updated : Aug 22, 2019, 5:38 PM IST

കോഴിക്കോട്: ഹോസ്റ്റൽ മുറിയിലെ മാനസികപീഡനം മൂലം പഠനം ഉപേക്ഷിക്കേണ്ടി വന്ന ചേളന്നൂർ സ്വദേശി ആതിരക്ക് ഇനി ഇഷ്ടമുള്ള കോഴ്‌സിന് ചേർന്ന് പഠിക്കാം. ആതിരക്ക് പത്താം ക്ലാസ് മുതലുള്ള സർട്ടിഫിക്കറ്റുകള്‍ തിരികെ ലഭിച്ചു.

ആ സർട്ടിഫിക്കറ്റുകൾ തിരികെ ലഭിച്ചു, ആതിരക്ക് ഇനി പഠിക്കാം

തമിഴ്‌നാട്ടിലെ പേരമ്പല്ലൂരിലെ ശ്രീനിവാസൻ കോളേജ് ഓഫ് നഴ്‌സിങിലെ വിദ്യാര്‍ഥിയായിരുന്നു ആതിര. 2017- 2018 അധ്യായന വർഷത്തിലാണ് ആതിര പ്രവേശനം നേടിയത്. ഹോസ്റ്റൽ മുറിയിലുണ്ടായ മാനസിക പീഡനത്തെ തുടർന്ന് മൂന്ന് മാസത്തിനുള്ളിൽ ആതിരക്ക് പഠനം ഉപേക്ഷിക്കേണ്ടി വന്നു.

പഠനം ഉപേക്ഷിച്ചെങ്കിലും ആതിരയുടെ സർട്ടിഫിക്കറ്റുകൾ നൽകാൻ കോളജ് അധികൃതർ തയ്യാറായിരുന്നില്ല. നാലുവർഷത്തെ നഴ്‌സിങ് കോഴ്‌സിന്‍റെ ഫീസായ അഞ്ച് ലക്ഷം രൂപ അടച്ചാൽ മാത്രമേ സർട്ടിഫിക്കറ്റ് നൽകാൻ കഴിയുകയുള്ളു എന്ന നിലപാടിലായിരുന്നു അധികൃതർ. സംഭവം ഇടിവി ഭാരത് വാർത്തയാക്കിയതിനെ തുടർന്ന് ആർഎംപിയുടെ യുവജന സംഘടയായ റെവല്യൂഷണറി യൂത്ത് വിഷയത്തിൽ ഇടപെട്ടു. തമിഴ്‌നാട്ടിലെ കെഎംസിസി പ്രവർത്തകർ മുഖാന്തിരം റെവല്യൂഷനറി യൂത്ത് ഭാരവാഹികൾ കോളജിൽ വച്ച് നടത്തിയ ചർച്ചയ്ക്കൊടുവിൽ അധികൃതർ സർട്ടിഫിക്കറ്റുകൾ വിട്ടുനൽകുകയായിരുന്നു.

പാലക്കോട്ട്താഴം ഹരിവൽസത്തിൽ പി.ഷാജി, കെ.എം ജിവിഷ ദമ്പതികളുടെ മകളാണ് എസ്. ആതിര.

Last Updated : Aug 22, 2019, 5:38 PM IST

ABOUT THE AUTHOR

...view details