കോഴിക്കോട് ഒരു മാസത്തിനിടെ പനി പിടി പെട്ടത് പതിനായിരത്തിലധികം പേര്‍ക്ക് - കോഴിക്കോട്
പനി കൂടുതലായി റിപ്പോർട്ട് ചെയ്യുന്നുണ്ടെങ്കിലും ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യവകുപ്പ്
കോഴിക്കോട്: ഒരു മാസത്തിനിടെ ജില്ലയില്‍ 10,000ത്തിലധികം പേർക്ക് പനി ബാധിച്ചതായി ആരോഗ്യവകുപ്പ്. ജൂണില്‍ ജില്ലയിൽ 28,553 പേരാണ് പനി ബാധിച്ച് ചികിത്സ തേടിയെത്തിയിരുന്നതെങ്കിൽ ജൂലൈ 26 ആയപ്പോഴേക്കും ഇത് 40,124 പേരായി വർധിച്ചുവെന്ന് ഡിഎംഒ വി ജയശ്രീ അറിയിച്ചു. ഡെങ്കിപ്പനി ബാധിച്ചവരുടെ എണ്ണത്തിലും വർധനവുണ്ടായിട്ടുണ്ട്. ഡെങ്കിപ്പനി സംശയവുമായി എത്തിയ 732 പേരിൽ 93 രോഗികളിൽ ഡെങ്കി സ്ഥിരീകരിച്ചതായും ഡിഎംഒ അറിയിച്ചു. പനി കൂടുതലായി റിപ്പോർട്ട് ചെയ്യുന്നുണ്ടെങ്കിലും ഭയപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചിരിക്കുന്നത്. ജില്ലയിൽ രോഗം പടരാതിരിക്കാനുള്ള മുന്നൊരുക്കങ്ങൾ നേരത്തെ തന്നെ സ്വീകരിച്ചിട്ടുണ്ടെന്നും ഡിഎംഒ പറഞ്ഞു.