കോഴിക്കോട്: കേരളത്തിൽ കോൺഗ്രസിന്‍റെ പരാജയം വിലയിരുത്താൻ ഡൽഹിയിൽനിന്ന് നാളെ നിരീക്ഷകരെത്തും. തിരുവനന്തപുരത്ത് ട്രിപ്പിൾ ലോക്ക്‌ഡൗൺ ആയതിനാൽ പൊളിറ്റിക്കൽ അഫയേഴ്‌സ് കമ്മറ്റി ചേരുന്നില്ലെന്നും എന്നാൽ കമ്മറ്റി അംഗങ്ങളോടും എംഎൽഎമാരോടും എംപിമാരോടും തിരുവനന്തപുരത്ത് എത്താൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും കെ മുരളീധരൻ പറഞ്ഞു.
പൊതുവായ കാര്യം ചർച്ച ചെയ്യാനാകും യോഗമെന്നും കൂട്ടായ ചർച്ചയിലൂടെ മാത്രമേ പുനസംഘടന ഉണ്ടാകൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തെരഞ്ഞെടുപ്പിൽ ജയിച്ച 21 എംഎൽഎമാരെയും കണക്കിലെടുത്താണ് നേതാവിനെ തീരുമാനിക്കുകയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കോൺഗ്രസിന്‍റെ പരാജയം; ഡൽഹിയിൽ നിന്ന് നാളെ നിരീക്ഷകരെത്തും ALSO READ: തിരക്ക് വേണ്ട, നേതൃമാറ്റം ബുദ്ധിപൂര്‍വമാകണം: കെ സുധാകരന്‍
സ്ഥിരമായി കടൽക്ഷോഭമുണ്ടാകുന്ന പ്രദേശങ്ങളിൽ ശാശ്വത പരിഹാരത്തിനാകണം സർക്കാർ ശ്രമിക്കേണ്ടതെന്നും കെ മുരളീധരൻ പറഞ്ഞു. ഓരോ വർഷവും കടൽക്ഷോഭമുണ്ടാകുമ്പോൾ സന്ദർശിക്കാൻ വരിക മാത്രമാണ് രാഷ്‌ട്രീയ പ്രവർത്തകർ ചെയ്യുന്നതെന്ന് തീരപ്രദേശത്ത് താമസിക്കുന്നവർ പരാതിപ്പെട്ടുവെന്നും കെ മുരളീധരൻ ചൂണ്ടിക്കാട്ടി.
കടൽക്ഷോഭമുണ്ടാകുന്ന പ്രദേശങ്ങളിൽ ശാശ്വത പരിഹാരത്തിന് ശ്രമിക്കണം READ MORE: മുല്ലപ്പള്ളി രാജിവെക്കണം: പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്