കോഴിക്കോട്:കൂടത്തായിയില്‍ ദുരൂഹമരണങ്ങൾ നടന്ന പൊന്നാമറ്റം വീട്ടില്‍ വിദഗ്‌ധ സംഘം പരിശോധന നടത്തി. കൂടത്തായി കൊലപാതകപരമ്പര കേസുകളിൽ സയനൈഡ് സാന്നിധ്യം കണ്ടെത്താന്‍ വിശദമായ പരിശോധന വേണമെന്ന് വിദഗ്‌ധ സംഘത്തിന് നേതൃത്വം നല്‍കുന്ന ഡോ.ദിവ്യ ഗോപിനാഥ് ഐഎഎസ് പറഞ്ഞു.
കൂടത്തായി കേസ്; പൊന്നാമറ്റം വീട്ടില്‍ വിദഗ്‌ധസംഘം പരിശോധന നടത്തി - പൊന്നാമറ്റം വീട്ടില്‍ വിദഗ്‌ധസംഘം വാർത്ത
സയനൈഡിന്‍റെ സാന്നിധ്യം കണ്ടെത്താന്‍ വിശദമായ പരിശോധന വേണമെന്ന് ഡോ. ദിവ്യ ഗോപിനാഥ് ഐഎഎസ്.
പൊന്നാമറ്റം വീട്
അഞ്ച് മരണങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്യാത്തത് വെല്ലുവിളിയാകും. കൊലപാതകങ്ങള്‍ നടന്ന സ്ഥലങ്ങളിൽ വിദഗ്‌ധ സംഘം പരിശോധന ആരംഭിച്ചു. സംഘത്തോടൊപ്പം അന്വേഷണ ഉദ്യോഗസ്ഥരും എത്തിയിട്ടുണ്ട്. അന്വേഷണത്തിന്‍റെ ഭാഗമായി നേരത്തെ പൊന്നാമറ്റം വീട് അടച്ചുപൂട്ടി സീല്‍ ചെയ്തിരുന്നു.
Last Updated : Oct 14, 2019, 10:17 PM IST