കേരളം

kerala

ETV Bharat / state

പ്രവാസിയെ തട്ടിക്കൊണ്ട് പോയതായി പരാതി;പിന്നിൽ കൊടുവള്ളി സംഘമെന്ന്‌ സൂചന - അഷ്റഫ്

സ്വർണക്കടത്ത് ക്യാരിയറാണ്‌ അഷറഫ് എന്ന് പൊലീസ് സംശയിക്കുന്നു

expatriate was abducted  Koduvalli gang is behind it  പ്രവാസിയെ തട്ടിക്കൊണ്ട് പോയതായി പരാതി  പ്രവാസിയെ തട്ടിക്കൊണ്ട് പോയി  കൊടുവള്ളി സംഘമെന്ന്‌ സൂചന  കൊടുവള്ളി സംഘം  അഷ്റഫ്  സ്വർണക്കടത്ത് കാരിയറാണ് അഷറഫ്
പ്രവാസിയെ തട്ടിക്കൊണ്ട് പോയതായി പരാതി;പിന്നിൽ കൊടുവള്ളി സംഘമെന്ന്‌ സൂചന

By

Published : Jul 13, 2021, 10:43 AM IST

കോഴിക്കോട്:കൊയിലാണ്ടിയിൽ പ്രവാസിയെ തട്ടിക്കൊണ്ട് പോയതായി പരാതി. ഊരള്ളൂർ മാതോത്ത് മീത്തൽ മമ്മദിന്‍റെ മകൻ അഷ്റഫ് (35) നെ ഇന്നോവ കാറിലെത്തിയ സംഘമാണ് തട്ടിക്കൊണ്ടുപോയത്. ഇന്ന് (ജൂലൈ 13) പുലർച്ചെയാണ് സംഭവം.

കൊടുവള്ളിയിൽ നിന്നെത്തിയ സംഘമാണ് ഇതിന് പിന്നിലെന്നാണ് പരാതി. അഷ്റ‌ഫ് വിദേശത്ത് നിന്നും സ്വർണം കൊണ്ട് വന്നിരുന്നെന്നും ഇത് കൊടുവള്ളിയിൽ എത്തിച്ചില്ലെന്ന് ഭീഷണി ഉയർത്തി തോക്ക് ചൂണ്ടിയാണ് അഷ്റഫിനെ കൊണ്ട് പോയതെന്ന് സഹോദരൻ സിദ്ദിഖ് കൊയിലാണ്ടി പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു.

also read:സിക വൈറസ്; കേരളം ഇന്ന് പ്രത്യേക കർമ്മ പദ്ധതിയ്ക്ക് രൂപം നൽകും

സ്വർണക്കടത്ത് ക്യാരിയറാണ്‌ അഷറഫ് എന്ന് പൊലീസ് സംശയിക്കുന്നു. വടകര എസ്പിയുടെ നിർദ്ദേശ പ്രകാരം ഡിവൈഎസ്പി കൊയിലാണ്ടി പൊലീസ് സ്റ്റേഷനിൽ എത്തി അന്വേഷണം ഊർജ്ജിതമാക്കി.

ABOUT THE AUTHOR

...view details