കോഴിക്കോട്: കോഴിക്കോട് കൂടരഞ്ഞി മരത്തൊടിയില്‍ കാട്ടാന ശല്യം രൂക്ഷം. ജനവാസ കേന്ദ്രങ്ങളിൽ കാട്ടാന ഇറങ്ങി വീടും കാർഷികവിളകളും നശിപ്പിക്കുന്നതായി പരാതി. ചെറുമുഖം ലിസിയുടെ വീടാണ് കഴിഞ്ഞ ദിവസം കാട്ടാന തകര്‍ത്തത്.
കൂടരഞ്ഞി പഞ്ചായത്തിൽ കാട്ടാനശല്യം രൂക്ഷം; നടപടിയെടുക്കാതെ വനംവകുപ്പ് അധികൃതർ - വനംവകുപ്പ് അധികൃതർ
ആനശല്യം അറിയിച്ചാലും പലപ്പോഴും വനംവകുപ്പ് കാര്യക്ഷമമായി പ്രവര്‍ത്തിക്കാറില്ലെന്നാണ് പരാതി
കൂടരഞ്ഞി, ഊര്‍ങാട്ടേരി പഞ്ചായത്തുകളുടെ അതിര്‍ത്തി പ്രദേശമായ മരത്തോടിൽ പുലര്‍ച്ചെ നാലരയോടെയായിരുന്നു കാട്ടാന ജനവാസ കേന്ദ്രത്തിലേക്ക് എത്തിയത്. കര്‍ഷകര്‍ സ്ഥാപിച്ച സോളാര്‍ വേലികള്‍ തകര്‍ത്ത് ലിസിയുടെ വീടിന്‍റെ മുകള്‍ ഭാഗം അടിച്ചു തകർക്കുകയായിരുന്നു. കടുവതാഴത്തില്‍ ഷിജോയുടെ ആയിരത്തോളം വാഴകളുള്ള തോട്ടത്തിലും ആന നാശം വിതച്ചു. മറ്റു കര്‍ഷകരുടെ ജാതി, കവുങ്, തെങ്ങ് എന്നിവയും ആന തകര്‍ത്തു. കഴിഞ്ഞ ആഴ്ചയും സമാനമായ രീതിയില്‍ ആനയുടെ ശല്യം ഉണ്ടായിരുന്നു. ആനശല്യം അറിയിച്ചാലും പലപ്പോഴും വനംവകുപ്പ് കാര്യക്ഷമമായി പ്രവര്‍ത്തിക്കാറില്ലെന്നാണ് കര്‍ഷകരുടെ പ്രധാന പരാതി.