കേരളം

kerala

ETV Bharat / state

Elathur Train Fire Case NIA Chargesheet പ്രതി ഷാ​റൂ​ഖ് സെ​യ്‌ഫി മാത്രം, എലത്തൂർ ട്രെയിൻ തീവയ്‌പ്പ് കേസില്‍ കുറ്റപത്രം സമർപ്പിച്ചു - NIA

Elathur Train Fire Case NIA Findings എലത്തൂർ ട്രെയിൻ തീവയ്‌പ്പ് കേസിൽ പ്രതി കുറ്റകൃത്യം ചെയ്‌തത് ഓൺലൈൻ വഴി തീവ്രവാദ പ്രവർത്തനങ്ങളിൽ ആകൃഷ്‌ടനായിട്ടെന്ന് എൻഐഎ.

എലത്തൂർ ട്രെയിൻ തീവയ്‌പ്പ്  എൻ ഐ എ  ട്രെയിൻ തീവയ്‌പ്പ് കേസിൽ കുറ്റപത്രം സമർപ്പിച്ചു  ഷാറൂഖ് സൈഫി  ട്രെയിൻ തീവയ്‌പ്പ് കേസിൽ എൻ ഐ എ കുറ്റപത്രം  ജിഹാദി പ്രവർത്തനം  Elathur Train Fire Case  Elathur Train Fire Case NIA Chargesheet  Elathur Train Fire Case NIA Findings  NIA
Elathur Train Fire Case NIA Chargesheet

By ETV Bharat Kerala Team

Published : Sep 30, 2023, 3:08 PM IST

Updated : Sep 30, 2023, 4:16 PM IST

എറണാകുളം :എലത്തൂർ ട്രെയിൻ തീവയ്‌പ്പ് കേസിൽ (Elathur Train Fire Case) എൻ ഐ എ കുറ്റപത്രം (NIA Chargesheet) സമർപ്പിച്ചു. കൊച്ചിയിലെ എൻ ഐ എ കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. പ്രതി ഡൽഹി സ്വദേശിയായ ഷാ​റൂ​ഖ് സെ​യ്‌ഫി മാത്രമാണെന്നും കുറ്റകൃത്യം നടത്തിയത് ഒറ്റയ്‌ക്കാണെന്നും കുറ്റപത്രത്തിൽ എൻഐഎ വ്യക്തമാക്കുന്നു.

അതേസമയം ഓൺലൈൻ വഴി തീവ്രവാദ പ്രവർത്തനങ്ങളിൽ ആകൃഷ്‌ടനായാണ് പ്രതി കുറ്റകൃത്യം നടത്തിയത്. ജിഹാദി പ്രവർത്തനത്തിന്‍റെ ഭാഗമായാണ് ട്രെയിൻ തീവയ്‌പ്പ് ആസൂത്രണം ചെയ്‌ത് നടപ്പിലാക്കിയത്. കുറ്റകൃത്യത്തിന് കേരളം തെരെഞ്ഞെടുത്തത് തിരിച്ചറിയാതിരിക്കാനാണെന്നും കുറ്റപത്രത്തിൽ വ്യക്തമാക്കുന്നു.

കൃത്യം നിർവഹിച്ച ശേഷം ഡൽഹിയിലെത്തി സാധാരണ ജീവിതം നയിക്കുകയായിരുന്നു പ്രതിയുടെ ലക്ഷ്യം. പ്രതിയുടെ മൊഴികളിൽ നിന്നും ഫോണിൽ നിന്നും ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണ് ദേശീയ അന്വേഷണ ഏജൻസി ഇത്തരമൊരു നിഗമനത്തിലെത്തിയത്. ഇന്ത്യൻ ശിക്ഷ നിയമത്തിലെയും യു എ പി എ നിയമത്തിലെയും വിവിധ വകുപ്പുകൾ പ്രകാരമുള്ള കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയത്.

ആദ്യം ക്രൈംബ്രാഞ്ച് അന്വേഷിച്ച കേസ് യു എ പി എ ചുമത്തിയതോടെ എൻ ഐ എ ഏറ്റെടുക്കുകയായിരുന്നു. പൊലീസ് അന്വേഷണത്തിൽ തന്നെ സംഭവത്തിന് പിന്നിൽ തീവ്രവാദ ബന്ധങ്ങളുണ്ടെന്ന് വ്യക്തമായിരുന്നു. ഇത്തരം കാര്യങ്ങൾ ഉൾപ്പടെ പരിഗണിച്ചായിരുന്നു എൻ ഐ എ അന്വേഷണം തുടങ്ങിയത്. തുടർന്ന് കഴിഞ്ഞ ഏപ്രിൽ പതിനെട്ടിനായിരുന്നു എൻ ഐ എ കേസ് ഏറ്റെടുത്തത്.

പ്രതിയുടെ സ്വദേശമായ ഡൽഹി ഷഹീൻ ബാഗും പ്രതി കേരളത്തിൽ ട്രെയിനിലെത്തിയ ഷൊർണൂരും സംഭവം നടന്ന കോഴിക്കോട് എലത്തൂരും കേന്ദ്രീകരിച്ച് വിശദമായ പരിശോധനകളും അന്വേഷണവും നടത്തിയിരുന്നു. തീവ്രവാദ സ്വഭവമുള്ളതും കേരളത്തെ ലക്ഷ്യം വെച്ച് നടത്തിയതെന്ന് സംശയിക്കുന്നതുമായ സംഭവത്തിന് പിന്നിൽ കൂടുതൽ പ്രതികളുണ്ടെന്നായിരുന്നു സംശയിച്ചിരുന്നത്. കേരളം നടുങ്ങിയ ഈ സംഭവത്തിന് പിന്നിൽ പ്രാദേശികമായ സഹായം ലഭിച്ചിരിക്കാമെന്നും കരുതിയിരുന്നു.

എന്നാൽ ഒരു വ്യക്തി തീവ്രവാദ പ്രവർത്തനങ്ങളിൽ ആകൃഷ്‌ടനായി നടത്തിയ ക്രൂരമായ കുറ്റകൃത്യമായിരുന്നു എലത്തൂർ ട്രെയിൻ തീവയ്‌പ്പെണെന്ന് എൻ ഐ എ കണ്ടെത്തിയത്. കുറ്റപത്രം സമർപ്പിച്ച സാഹചര്യത്തിൽ പ്രതിയെ കുറ്റപത്രം വായിച്ച് കേൾപ്പിക്കുന്നത് അടക്കമുള്ള നടപടികളിലേക്ക് കോടതി കടക്കും. ഇതോടെയായിരിക്കും ട്രെയിൻ തീവയ്‌പ്പ് കേസിൽ വിചാരണ ആരംഭിക്കുക.

കേസിനാസ്‌പദമായ സംഭവം :കഴിഞ്ഞ ഏ​പ്രി​ൽ ര​ണ്ടി​ന്​ രാ​ത്രി ഒ​മ്പ​തി​ന്​ ആ​ല​പ്പു​ഴ - ക​ണ്ണൂ​ർ എ​ക്​​സി​ക്യൂ​ട്ടി​വ്​ എക്​​സ്​​പ്ര​സ്​ എലത്തൂ​ർ സ്​​റ്റേ​ഷ​ൻ വി​ട്ട ഉടനെ​യാ​ണ്​ പ്ര​തി ഡി ​വ​ൺ കംപാ​ർ​ട്ട്​​മെന്‍റി​ലെ​ത്തി യാ​ത്ര​ക്കാ​രു​ടെ ദേ​ഹ​ത്ത്​ പെ​ട്രോ​ൾ ഒ​ഴി​ച്ച്​ തീകൊളുത്തി​യ​ത്. സംഭ​വ​ത്തി​ൽ ഒ​മ്പ​ത്​ പേ​ർ​ക്ക്​ തീപ്പൊള്ളലേ​റ്റി​രു​ന്നു. ഇതേ തുടർന്ന് പരിഭ്രാന്തരായി ഓടിയ യാത്രക്കാരിൽ മൂന്ന് പേർ ട്രൈനിൽ നിന്നും വീണു മരണപ്പെട്ടു.

ഷാറൂഖ് സയ്‌ഫിയെ തേടി മഹാരാഷ്‌ട്ര വരെ : ഇവരുടെ മൃ​ത​ദേ​ഹം റെയിൽ​വേ ട്രാ​ക്കി​ൽ നിന്നും മണിക്കൂറുകൾകൾക്ക് ശേഷം കണ്ടെത്തുക​യും ചെയ്‌തു. സംഭവം നടന്ന പിറ്റേ ദിവസം ട്രാക്കിൽ നിന്ന് ല​ഭി​ച്ച ബാഗി​ലെ മൊബൈ​ൽ ഫോ​ൺ കേ​ന്ദ്രീ​ക​രി​ച്ചു​ള്ള അ​ന്വേ​ഷ​ണ​ത്തിലാണ് ഡൽഹി ശാഹീൻ​ബാ​ഗ് സ്വദേ​ശി ഷാ​റൂ​ഖ് സെ​യ്‌ഫിയാ​ണ് ആക്രമണത്തി​ന് പി​ന്നി​ലെ​ന്ന് സൂ​ച​ന ലഭിച്ചത്. തുടർന്ന് പ്രത്യേക അന്വേഷണ സംഘം മഹാരാ​ഷ്‌ട്ര തീ​വ്ര​വാ​ദ വിരുദ്ധ സ്‌ക്വാ​ഡിന്‍റെ സഹായത്തോടെ ഇയാളെ മുബൈയിൽ ​നി​ന്ന് പി​ടി​കൂ​ടി കോഴിക്കോട് എത്തിക്കുകയായിരുന്നു. കേസ് എൻ ഐ എ ഏറ്റെടുത്തതോടെയാണ് ട്രെയിൻ തീവയ്‌പ്പ് കേസ് കൊച്ചിയിലെ എൻ ഐ എ കോടതിയിലെത്തിയത്.

Last Updated : Sep 30, 2023, 4:16 PM IST

ABOUT THE AUTHOR

...view details