കോഴിക്കോട്:എലത്തൂര്‍ ട്രെയിന്‍ തീവയ്പ്പിന് പിന്നാലെ റെയിൽവേ ട്രാക്കിൽ നിന്നും ലഭിച്ച ബാഗ് പ്രതി ഷാരൂഖ് സെയ്ഫിയുടേത് തന്നെയെന്ന് സ്ഥിരീകരിച്ച് പ്രത്യേക അന്വേഷണസംഘം. നോട്ടുബുക്കിലും പോക്കറ്റ് ഡയറിയിലും കണ്ടെത്തിയ കയ്യക്ഷരം പ്രതിയുടേതാണെന്ന് തിരിച്ചറിഞ്ഞു. ട്രെയിനിൽ ആക്രമണം നടത്തിയത് താനാണെന്ന് പ്രതി നേരത്തെ തന്നെ കുറ്റസമ്മതം നടത്തിയിരുന്നെന്നും അന്വേഷണ ചുമതലയുള്ള ഉദ്യോഗസ്ഥൻ എഡിജിപി എംആർ അജിത്ത് കുമാർ മാധ്യമങ്ങളോട് പറഞ്ഞു.
ALSO READ|ട്രെയിൻ തീവെപ്പ് കേസ്: ഷാറൂഖ് സെയ്ഫി റിമാൻഡില്‍, ആരോഗ്യനില തൃപ്തികരം, ജയിലിലേക്ക് മാറ്റും
പ്രതിയെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. ഇതൊരു നീണ്ട പ്രക്രിയയാണ്. എല്ലാ പ്രതികളെയും പോലെയാണ് ഇയാളും. കേസുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട ഒരു കാര്യങ്ങളും മാധ്യമങ്ങളുമായി പങ്കുവയ്ക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. കേസ് ഇപ്പോഴും പ്രാഥമികഘട്ടത്തിൽ ആണെന്നുള്ള പതിവ് ഉത്തരം തന്നെയാണ് അന്വേഷണ ഉദ്യോഗസ്ഥൻ ഇപ്പോഴും തുടരുന്നത്.