കോഴിക്കോട്:എലത്തൂർ സീറ്റ് എൻ.സി.കെയ്ക്ക് തന്നെയെന്ന് യുഡിഎഫ് കൺവീനർ എം.എം ഹസൻ. ഇതോടെ യുഡിഎഫ് റിബലായ യു.വി ദിനേശ് മണി പിന്മാറി. ഡിസിസി പ്രസിഡന്‍റ് വിളിച്ച യോഗത്തിലാണ് തീരുമാനം. സീറ്റ് വിടാൻ താത്പര്യമില്ലെന്ന് അറിയിച്ചതിനെ തുടർന്ന് എന്‍.സി.കെയ്ക്ക് തന്നെ നൽകുകയായിരുന്നു. ഇതോടെ, പാര്‍ട്ടിയുടെ സുല്‍ഫിക്കർ മയൂരി തന്നെ എലത്തൂരിൽ യു.ഡി.എഫ് സ്ഥാനാർഥിയായി മത്സരിക്കും.
യു.വി ദിനേശ് മണി പിന്മാറി; എലത്തൂർ തർക്കത്തിന് പരിഹാരം - യു.വി ദിനേശ് മണി പിന്മാറി
എൻ.സി.കെയുടെ സുൽഫിക്കർ മയൂരി തന്നെ എലത്തൂരിൽ യു.ഡി.എഫ് സ്ഥാനാർഥി.
എലത്തൂർ സീറ്റ് തർക്കത്തിന് പരിഹാരം; യു.വി ദിനേശ് മണി പിന്മാറി
എലത്തൂർ സീറ്റ് നൽകാമെന്ന് മാണി സി കാപ്പന് നേരത്തേ ഉറപ്പുനൽകിയതാണെന്ന് കോണ്‍ഗ്രസ് നേതൃത്വം ദിനേശ് മണിയെ ധരിപ്പിക്കുകയും പിന്‍തിരിപ്പിക്കുകയുമായിരുന്നു. സീറ്റ് തിരിച്ചെടുക്കണമെന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വികാരം അടുത്ത തെരഞ്ഞെടുപ്പില്‍ പരിഗണിക്കുമെന്ന ഉറപ്പും നേതൃത്വം നല്‍കി. പ്രവർത്തകർ യുഡിഎഫിനായി രംഗത്തിറങ്ങണമെന്നും ഹസൻ കൂട്ടിച്ചേർത്തു.
Last Updated : Mar 22, 2021, 3:11 PM IST